Ranjini Haridas: ലക്ഷണങ്ങൾ അവഗണിച്ചു; രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍

Ranjini Haridas hospitalised: ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് രഞ്ജിനി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 02:58 PM IST
  • ഡ്രിപ് ഇട്ട് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ രഞ്ജിനി പങ്കുവെച്ചു.
  • ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടർന്നാണ് രഞ്ജിനി ആശുപത്രിയിലായത്.
  • ശരീരത്തില്‍ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ അവഗണിച്ചെന്ന് രഞ്ജിനി പറഞ്ഞു.
Ranjini Haridas: ലക്ഷണങ്ങൾ അവഗണിച്ചു; രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍

അവതരണ ശൈലി കൊണ്ടും നിലപാടുകള്‍ കൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ടെലിവിഷന്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ജീവിതം ആഘോഷമാക്കുന്ന രഞ്ജിനിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇതാ കൈയ്യില്‍ ഡ്രിപ്പിട്ട് ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി രംഗത്തെത്തിയിരിക്കുകയാണ്. 

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത ദിവസമാണ് രഞ്ജിനി ആശുപത്രിയില്‍ എത്തിയത്. ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്നാണ് രഞ്ജിനി ആശുപത്രിയില്‍ ചികിത്സ തേടിയത്. ശരീരത്തില്‍ കാണപ്പെട്ട ലക്ഷണങ്ങള്‍ കുറേ കാലങ്ങളായി അവഗണിച്ചതിന്റെ ഫലമായാണ് താന്‍ ഇപ്പോള്‍ ആശുപത്രിയില്‍ കയറേണ്ടി വന്നത്. ആഘോഷങ്ങള്‍ക്ക് വേണ്ടി സമയം ചെലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞതെന്നും ഫേസ്ബുക്ക് സ്റ്റോറിയില്‍ രഞ്ജിനി കുറിച്ചു. 

ALSO READ: സുഖമുള്ളൊരു വേദനയായി 'കാതൽ'; മമ്മൂട്ടി ചിത്രം ചരിത്ര വിജയത്തിലേക്ക്!

ക്രിസ്മസ് സംഭവബഹുലമായിരുന്നു. എന്നാല്‍ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ കയറേണ്ടി വരികയെന്നത് അത്ര നല്ല കാര്യമല്ല എന്ന് രഞ്ജിനി ഓര്‍മ്മിപ്പിച്ചു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകും എന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അപ്പോള്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ എന്താകും സ്ഥിതി എന്ന് കൂടി രഞ്ജിനി പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News