RDX: തൃക്കാക്കര ഭാരത് മാതാ കോളേജിനെ ഇളക്കിമറിച്ച് ആർ ഡി എക്സ് ടീം; താരങ്ങൾക്ക് വൻ വരവേൽപ്പ്

RDX movie promotion: നീരജ് മാധവും ആന്റണി വർഗീസും ഷെയിൻ നിഗവും കാമ്പസിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 08:04 PM IST
  • നീരജ് മാധവും ആന്റണി വർഗീസും ഷെയിൻ നിഗവും കാമ്പസിനെ ഇളക്കി മറിച്ചു.
  • താരങ്ങൾ അവരുടെ സോഷ്യൽ മീഡിയയിൽ കോളേജിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
  • ഓഗസ്റ്റ് 25ന് ഓണം റിലീസായാണ് ആർ ഡി എക്സ് തീയേറ്ററിൽ എത്തുക.
RDX: തൃക്കാക്കര ഭാരത് മാതാ കോളേജിനെ ഇളക്കിമറിച്ച് ആർ ഡി എക്സ് ടീം; താരങ്ങൾക്ക് വൻ വരവേൽപ്പ്

കൊച്ചി: ഓണത്തിന് തിയറ്ററിൽ എത്തുന്നതിനു മുമ്പേ റോബർട്ടിനും ഡോണിക്കും സേവ്യറിനും ഗംഭീര വരവേൽപ്പ് നൽകി കോളേജ് കാമ്പസ്. തൃക്കാക്കര ഭാരത് മാതാ കോളേജിലാണ് ആർ ഡി എക്സ് ടീം പ്രമോഷന്റെ ഭാഗമായി എത്തിയത്. വമ്പൻ വരവേൽപ്പ് ആയിരുന്നു കോളേജ് കാമ്പസിൽ ആർ ഡി എക്സ് ടീമിന് ലഭിച്ചത്. 

നീരജ് മാധവും ആന്റണി വർഗീസും ഷെയിൻ നിഗവും കാമ്പസിനെ ഇളക്കി മറിച്ചു. താരങ്ങൾ അവരുടെ സോഷ്യൽ മീഡിയയിൽ കോളേജിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ എന്റർടെയിൻ ചെയ്യിക്കാൻ കഴിയുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓഗസ്റ്റ് 25ന് ഓണം റിലീസായി തീയേറ്ററിൽ എത്തും. അന്യഭാഷാ ചിത്രങ്ങളോട് കിട പിടിക്കുന്ന മാസ് ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്ന് ടീസർ ഉറപ്പു നൽകുന്നു.

ALSO READ: കീരവാണിയ്ക്ക് ആദരവർപ്പിച്ച് തുടക്കം; ജെന്റിൽമാൻ 2 ലോഞ്ചിംഗ് ചെന്നൈയിൽ നടന്നു

മലയാള സിനിമയെ ലോക സിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആ‍ർ ‍ഡി എക്സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. 

ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News