മോഹൻലാൽ നായകനായി 2013ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദൃശ്യം. ഇതിന് ശേഷം അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൻറെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 2015 ലാണ് പുറത്തിറങ്ങി. ദൃശ്യം 2-വും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി തവണ പലും ദൃശ്യം-3 നെ പറ്റി ജീത്തുജോസഫിനോട് ചോദിച്ചിരുന്നു.
അതിനിടയിൽ ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരേസമയം നിർമ്മിക്കുകയും ഒരേ സമയം റിലീസ് ചെയ്യുകയും ചെയ്യുമെന്ന് ഒരു പ്രമുഖ സിനിമ പോർട്ടൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് സംവിധായകൻ ജീത്തു ജോസഫ് തന്നെ രംഗത്തെത്തി.
Pink villa yum white villayum okke pokko. We mollywood will plan the process at the right time #Drishyam3 #Mohanlal pic.twitter.com/TUmCDR5xt5
— Rajesh (@Rajesh93973483) June 14, 2023
ALSO READ: Dhoomam: ഫഹദ് ഫാസിൽ ചിത്രം ധൂമത്തിലെ ലിറിക്‌സ് വിഡിയോ സോങ് പുറത്തിറക്കി
ദൃശ്യം-3 സംബന്ധിച്ച് കഥ കേട്ടെന്നടക്കം പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും. അത് എല്ലാം ഒത്തു വരുമ്പോൾ മാത്രം സംഭവിക്കേണ്ട ചിത്രമാണെന്നും ഇപ്പോൾ എങ്ങനെയെന്ന് പറയാനാവില്ലെന്നും ജീത്തു ദ ഫോർത്തിനോട് പറഞ്ഞു.
അതിനിടയിൽ ഇത് സംബന്ധിച്ച വാർത്തകൾ വ്യാജമാണെന്ന് കാണിച്ച് ജീത്തു ജോസഫിൻറെ ഭാര്യ ലിൻറ ജീത്തുവും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മോഹൻലാൽ ഫാൻ പേജുകളിലും പോസ്റ്റുകൾ എത്തുന്നുണ്ട്. പിങ്ക് വില്ല എന്ന എൻറർടെയിൻമെൻറ് വെബ്സൈറ്റാണ് ദൃശ്യം-3 സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...