'Rocketry: The Nambi Effect' | റോക്കട്രി ദ നമ്പി ഇഫക്ട് ജൂലൈ ഒന്നിന് തിയേറ്ററുകളിലേക്ക്

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 03:50 PM IST
  • ചിത്രത്തിൽ നമ്പി നാരായണനായി മാധവൻ തന്നെയാണ് വേഷമിടുന്നത്
  • ഏപ്രിൽ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്
  • എന്നാൽ പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു
  • ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറക്കുന്നത്
'Rocketry: The Nambi Effect' | റോക്കട്രി ദ നമ്പി ഇഫക്ട് ജൂലൈ ഒന്നിന് തിയേറ്ററുകളിലേക്ക്

റോക്കട്രി: ദി നമ്പി ഇഫക്ട് ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും. നടൻ ആർ.മാധവൻ തന്നെയാണ് താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടത്. ചാരപ്രവർത്തനം ആരോപിക്കപ്പെട്ട ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ നമ്പി നാരായണനായി മാധവൻ തന്നെയാണ് വേഷമിടുന്നത്. ഏപ്രിൽ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.

റോക്കട്രി: ദി നമ്പി ഇഫക്ടിൽ സിമ്രാൻ ബഗ്ഗ, രജിത് കപൂർ, രവി രാഘവേന്ദ്ര, മിഷ ഘോഷാൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, ദിനേഷ് പ്രഭാകർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാനും സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News