Chennai: തമിഴ് നടൻ മാധവനെ (Madhavan) ഡിവൈ പട്ടീൽ എഡ്യൂക്കേഷൻ സൊസൈറ്റി ഡി - ലിറ്റ് ബിരുദം നൽകി. കല, സിനിമ മേഖലകളിൽ നൽകിയ സമഗ്ര സംഭവയ്ക്കാണ് ഈ അംഗീകാരം. ഡിവൈ പട്ടീൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ഒമ്പതാം കോൺവൊക്കേഷൻ (Convocation)ചടങ്ങിൽ വെച്ചാണ് ബിരുദം സമ്മാനിച്ചത്.
1990 കളുടെ അവസാനങ്ങളിലാണ് നടൻ സിനിമയിലേക്കെത്തുന്നത് (Cinema). ഹിന്ദി സിനിമയായ ഇസ് രാത് കി സുബഹ് നഹി എന്ന സിനിമയിലെ ഒരു പാട്ടിൽ അഭിനയിച്ച് കൊണ്ടാണ് മാധവൻ സിനിമ രംഗത്തേക്ക് കടന്നത്. 2000 ത്തിൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്‌ത അലൈപായുതൈയാണ് മാധവന് പ്രശസ്‌തി നേടി കൊടുത്തത്.
അതിന് ശേഷം മിന്നലേ, കന്നതിൽ മുത്തമിട്ടാൽ, ഗുരു രംഗ് ദേ ബസന്തി , അൻപേ ശിവം എന്നീ ഹിറ്റ് സിനിമകളിൽ അഭിനയിച്ച് വൻ ശ്രദ്ധ നേടി. ഇതിന് ശേഷം മാധവൻ നിരവധി ഹിന്ദി സിനിമകളിലും (Hindi Movies) അഭിനയിച്ചിട്ടുണ്ട്. രെഹ്ന ഹൈ തേരെ ദിൽ മേം, 3 ഇഡിയറ്റ്സ്, തനു വെഡ്സ് മനു എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. മാധവന്റെ ഇരുതി സുട്രു, വിക്രം വേദ എന്നീ സിനിമകൾ ഇന്ത്യയിൽ ആകമാനം ശ്രദ്ധ നേടിയിരുന്നു.
റോക്കറ്ററി: നമ്പി എഫ്ഫക്റ്റ് എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ് മാധവനിപ്പോൾ. ചാരവൃത്തി ആരോപണം മൂലം പുറത്താക്കപ്പെട്ട ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷന്റെ (ISRO) ശാസ്ത്രജ്ഞനായരുന്ന നമ്പി നാരായണന്റെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. മാധവന്റെ (Madhavan) ആദ്യ സീരീസ് "ബ്രീത്" 2018ലാണ് പുറത്തിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...