കൊച്ചി : മികച്ച റിപ്പോർട്ടും കളക്ഷനുമായി തീയറ്ററുകളിൽ നിറസാന്നിധ്യമായി ഓടുകയാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്ക് എന്ന സിനിമ. ചിത്രം പ്രഖ്യാപിച്ചത് മുതൽ റിലീസായി ആദ്യ പകുതി വരെ സിനിമയുടെ പേര് പോലെ തന്നെ ആ നിഗൂഢത നിറഞ്ഞ് നിൽക്കുകയാണ്. ആദ്യ പകുതിയക്ക് ശേഷം എല്ലാവരും കാത്തിരുന്ന ആ മുഖമൂടിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമാക്കുകയും ഒരു ലക്ഷ്ണമൊത്ത റിവഞ്ച് ത്രില്ലർ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്യുകയായിരുന്നു മമ്മൂട്ടിയും റോഷാക്കിന്റെ അണിയറ പ്രവർത്തകരും.
മമ്മൂട്ടിയും കെട്ട്യോളാണ്ണെന്റെ മാലാഖയുടെ സംവിധായകൻ നിസാം ബഷീറും ഒരുമിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ ചർച്ചയാകുന്ന ഒരു ചോദ്യമായിരുന്നു, ആരാണ് ആ മുഖമൂടിക്ക് പിന്നിൽ? സിനിമയിലും ആരാണ് ആ മുഖമൂടിക്ക് പിന്നിൽ എന്ന അണിയറപ്രവർത്തകർ കൃത്യമായി വെളിപ്പെടുത്തുന്നില്ലെങ്കിലും ദിലീപ് എന്ന പേര് മാത്രമാണ് ചിത്രം അവസാനിക്കുമ്പോഴും നിലനിൽക്കുന്നത്. എന്നാൽ മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുകയാണ് ആരാണ് ആ മുഖമൂടിക്ക് പിന്നിൽ എന്ന്.
മറ്റാരുമല്ല മലയാളികളുടെ സ്വന്തം അസിഫ് അലിയാണ് ദിലീപ് എന്ന പേരിൽ ആ മുഖമൂടിക്ക് പിന്നിലെത്തിയത്. നിസാമിന്റെ ആദ്യ ചിത്രമായ കെട്ട്യോളാണ്ണെന്റെ മാലാഖയിലെ നായക കഥാപാത്രം അവതരിപ്പിച്ചത് അസിഫ് അലിയായിരുന്നു. നേരത്തെ റോഷാക്കിന്റെ പ്രീ-റിലീസ് ടീസർ ഇറക്കിയപ്പോൾ മുഖമൂടിക്ക് പിന്നിൽ അസിഫ് അലിയാണെന്ന് നിരവധി പേർ സംശയം ഉന്നയിച്ചിരുന്നു.
ചിത്രത്തിൽ മമ്മൂട്ടിയെയും അസിഫ് അലിയെയും കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച് ആദ്യമായി തീയറ്ററുകളിൽ എത്തുന്ന ചിത്രമാണ് റോഷാക്ക്. സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമീഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ALSO READ : Rorschach Movie Review: മമ്മൂക്ക ഒരു രക്ഷയില്ല; മലയാളത്തിൽ ഇതാദ്യം; 'റോഷാക്ക്' ആദ്യ പകുതി ഇങ്ങനെ
സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ - ചിത്രസംയോജനം- കിരൺ ദാസ്, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ- ബാദുഷ, പിആർഒ പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...