ഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് നടന്മാരെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് ബോളിവുഡ് താരം സല്മാന് ഖാന്. പാക് നടന്മാര് കലാകാരന്മാര് ആണ്, അല്ലാതെ തീവ്രവാദികളല്ല' എന്നാണ് സല്മാന് ഖാന് പറയുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ അവര്‍ക്ക് വിസ നല്‍കിയതെന്നും താരം പറയുന്നു.
ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങളെ നീക്കണമെന്ന് നവനിര്‍മാണ്‍ സേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കരണ്‍ ജോഹറിന്റെ 'യേ ദില്‍ ഹെ മുഷ്കില്‍' എന്ന ചിത്രത്തില്‍ പാക് നടന് ഫവദ് ഖാന് അഭിനയിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ താരം രാജ്യം വിടുകയായിരുന്നു.