കഴിഞ്ഞ ദിവസം കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഖാൻ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്കിരയായിരുന്നു, നിരവധി ട്രോളുകളാണ് ചിത്രത്തിനെതിരെ പുറത്തുവന്നത്. ശരീരം മുഴുവൻ ചെളി പുരണ്ടിരിക്കുന്ന ചിത്രമാണ് അന്ന് സൽമാൻ പങ്കുവച്ചത്. ഇത് ഫോട്ടോഷൂട്ടാണെന്ന വിമർശനം ശക്തമായിരുന്നു.
ഇതിന് പിന്നാലെ പാടത്തിറങ്ങി ഞാറ് നടുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് താരം. പരിചയ സമ്പന്നനായ ഒരു കർഷകനെ പോലെയാണ് സൽമാൻ ഞാറുനട്ടത്. പണി പൂർത്തിയായ ശേഷം ചെളി നിറഞ്ഞ തന്റെ ശരീരം കഴുകുന്നതും കാണാം. സൽമാന്റെ കാമുകി ലൂലിയയും പാടത്ത് പണിയെടുക്കുന്നുണ്ട്.
Rice plantation done . .
Posted by Salman Khan on Monday, July 20, 2020
നേരത്തെ ട്രാക്ടർ ഓടിച്ച് നിലമുഴുത് മറിക്കുന്ന വിഡിയോയും താരം പങ്കുവച്ചിരുന്നു. ‘ഫാമിങ്’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്.
Also Read: ചലച്ചിത്ര താരം നിതിന് വിവാഹിതനാകുന്നു, വധു ശാലിനി!
Farminggg
Posted by Salman Khan on Sunday, July 19, 2020
ലോക്ഡൗണിന് പിന്നാലെ തന്റെ ഫാം ഹൗസിലെത്തിയ താരം അവിടെ കൃഷിപ്പണികളുമായി മുന്നോട്ടുപോവുകയാണ്. മാർച്ച് അവസാനവാരം ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ പനവേലിലെ ഫാം ഹൗസിലാണ് സൽമാൻ.wh