Kaathal The Core: "മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ"! കാതൽ 2023ലെ മികച്ച ചിത്രമെന്ന് സാമന്ത

Samantha about Kaathal The Core: സംവിധായകൻ ജിയോ ബേബിയെ ലെജന്ററി എന്നാണ് സാമന്ത വിശേഷിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 03:06 PM IST
  • 'കാതൽ ദി കോർ' പ്രേക്ഷക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നു.
  • ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.
  • മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.
Kaathal The Core: "മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ"! കാതൽ 2023ലെ മികച്ച ചിത്രമെന്ന് സാമന്ത

ഒരു സിനിമയുടെ വിജയം ആ സിനിമ പ്രേക്ഷക ഹൃദയങ്ങളെ എത്രമേൽ സ്വധീനിച്ചു എന്നതിനെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. നിരവധി സിനിമകളാണ് പല ഭാഷകളിലായ് ദിനംപ്രതി പുറത്തിറങ്ങുന്നത്. അങ്ങനെയുള്ളപ്പോൾ ഒരു സിനിമക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നുവെങ്കിൽ അതൊരു സാധാരണ സിനിമ ആയിരിക്കില്ലല്ലോ. 

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദി കോർ'ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ "മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ, കാതൽ 2023ലെ മികച്ച സിനിമ" എന്ന് പറഞ്ഞുകൊണ്ട് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു രംഗത്തെത്തിയിരിക്കുന്നു. തന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാമിൽ ചിത്രത്തെ പ്രശംസിച്ചു കൊണ്ടും സിനിമയ്ക്ക് ആശംസകൾ നേർന്നുകൊണ്ടും താരം പോസ്റ്റ് ചെയ്ത സ്റ്റോറി മലയാളികൾക്ക് അഭിമാനം പകരുന്നതാണ്. 

ALSO READ: ധ്രുവനച്ചത്തിരം റിലീസായില്ല പക്ഷെ ബുക്ക് മൈ ഷോയിൽ 9.1 റേറ്റിങ്ങ്- പോസ്റ്റുമായി വിജയ് ബാബു

സംവിധായകൻ ജിയോ ബേബിയെ ലെജന്ററി എന്നാണ് സാമന്ത വിശേഷിപ്പിച്ചിരിക്കുന്നത്. ജ്യോതികയെ പ്രശംസിക്കാനും താരം മറന്നില്ല. 'കാതൽ ദി കോർ' തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് എന്നും ഉൾപ്പെടുത്തിക്കൊണ്ടാണ് സാമന്ത തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. പ്രേക്ഷക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന 'കാതൽ ദി കോർ' സുഖമുള്ളൊരു വേദനയാണ് സമ്മാനിക്കുന്നത്. മനുഷ്യ മനസ്സുകളിൽ മൂടികിടക്കുന്ന, ഒളിപ്പിച്ചു വെച്ചിരിക്കുന്ന, മുറിവേൽപ്പിക്കുന്ന വികാരവിചാരങ്ങളെ കുറിച്ച് സംവിദിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് തയ്യാറാക്കിയത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ഈ ചിത്രത്തിൽ മാത്യുവിന്റെ ഭാര്യയായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടത്. സ്നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദിർബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ടാണ് 'കാതൽ ദി കോർ' പ്രക്ഷകരിലേക്ക് നുഴഞ്ഞു കയറുന്നത്. 

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിച്ചത്. അൻവർ അലിയും ജാക്വിലിൻ മാത്യുവും വരികൾ ഒരുക്കിയ ചിത്രത്തിലെ ​ഗാനങ്ങൾക്ക് മാത്യൂസ് പുളിക്കൻ സം​ഗീതം പകർന്നു. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം ഫ്രാൻസിസ് ലൂയിസ് നിർവഹിച്ചു. കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News