Saturday Night OTT | സാറ്റർഡേ നൈറ്റ് ഒടിടിയിൽ എത്തിയോ?

നവംബർ നാലിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സാറ്റർഡേ നൈറ്റ്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 09:15 PM IST
  • അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്
  • സാധാരണ ഗതിയിൽ വ്യാഴാഴ്ച രാത്രി മുതൽ ചിത്രം കണ്ടു തുടങ്ങാം എന്നാൽ
  • ഒരു ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് ഇതിനായി വേണ്ടത്
Saturday Night OTT | സാറ്റർഡേ നൈറ്റ്  ഒടിടിയിൽ എത്തിയോ?

നിവിൻ പോളി കേന്ദ്ര കഥാപാത്രമായി സാറ്റർഡേ നൈറ്റിൻറെ ഒടിടി അവകാശങ്ങൾ ഹോട്ട് സ്റ്റാറിന് നേരത്തെ തന്നെ ലഭിച്ചതാണ്. കിറുക്കനും കൂട്ടുക്കാരുടെയും കഥ പറഞ്ഞ് കൊണ്ടെത്തിയ ചിത്രത്തിൻറെ ഒടിടി റിലീസിന് കാത്തിരിക്കുന്നത് നിരവധി പേരാണ്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ജനുവരി 27, അതാതയത് വെള്ളിയാഴ്ചയാണ് ചിത്രം ഹോട്ട് സ്റ്റാറിലെത്തുന്നത്.

ഇത് സംബന്ധിച്ച് സമയം ഇതുവരെ പുറത്ത് വന്നിട്ടില്ല. സാധാരണ ഗതിയിൽ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ അതായത് 12 മണി മുതൽ സട്രീമിങ്ങ് ആരംഭിക്കും. ഇല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ മുതലോ ചിത്രം ഹോട്ട് സ്റ്റാറിൽ കാണാൻ സാധിക്കും. നിങ്ങൾക്ക് ഒരു ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് ഇതിനായി വേണ്ടത്.

ALSO READ: Saturday Night Ott Release: കിറുക്കനും കൂട്ടരും ഒടിടിയിലേക്ക്; 'സാറ്റർഡേ നൈറ്റ്' എപ്പോൾ, എവിടെ കാണാം?

നവംബർ നാലിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സാറ്റർഡേ നൈറ്റ്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു സ്വന്തമാക്കാൻ സാധിച്ചിരുന്നത്.'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിച്ച ചിത്രമാണ് സാറ്റർഡേ നൈറ്റ്. 

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്.ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അസ്‌ലം പുരയിൽ ആണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News