Kalamandalam Sathyabhama: ഇവരുടെ പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം: പൂർവ വിദ്യാർത്ഥിനി എന്നതിലുപരി സത്യഭാമയുമായി ബന്ധമില്ല; കേരള കലാമണ്ഡലം

Kalamandalam Sathyabhama RLV Ramakrishnan controversy: ഇവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. അതിനാൽ ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ല എന്നാണ് കലാമണ്ഡലം ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 05:24 PM IST
  • കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെയാണ് സത്യഭാമ അധിക്ഷേപ പരാമർശങ്ങൾ അഴിച്ചുവിട്ടത്.
  • മോഹിനിയായിരിക്കണം മോഹിനിയാട്ടം ചെയ്യേണ്ടതെന്നും അല്ലാതെ മോഹനന്മാർ അല്ലാ.. ഇനി പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നുണ്ടെങ്കിൽ തന്നെ നല്ല സൗന്ദര്യമുള്ള ആണുങ്ങൾ വേണം കളിക്കാൻ അല്ലാതെ കാക്കയുടെ നിറമുള്ളവരല്ല.
Kalamandalam Sathyabhama: ഇവരുടെ പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം: പൂർവ വിദ്യാർത്ഥിനി എന്നതിലുപരി സത്യഭാമയുമായി ബന്ധമില്ല; കേരള കലാമണ്ഡലം

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ വർണ്ണ വിവേചന പരാമർശങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി കേരള കലാമണ്ഡലം സർക്കുലർ ഇറക്കി. സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളുംം പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും. ഇവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. അതിനാൽ ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ല എന്നാണ് കലാമണ്ഡലം ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.

 പ്രസ്താവനയുടെ പൂർണ്ണരൂപം എങ്ങനെ

കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥിനി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ല എന്ന് പ്രസ്താവിക്കുന്നു.

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെയാണ് സത്യഭാമ അധിക്ഷേപ പരാമർശങ്ങൾ അഴിച്ചുവിട്ടത്. മോഹിനിയായിരിക്കണം മോഹിനിയാട്ടം ചെയ്യേണ്ടതെന്നും അല്ലാതെ മോഹനന്മാർ അല്ലാ.. ഇനി പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നുണ്ടെങ്കിൽ തന്നെ നല്ല സൗന്ദര്യമുള്ള ആണുങ്ങൾ വേണം കളിക്കാൻ അല്ലാതെ കാക്കയുടെ നിറമുള്ളവരല്ല. ഇയാളെ കണ്ടാൽ പെറ്റ തള്ള സഹിക്കില്ല എന്നൊക്കെയായിരുന്നു ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞ കാര്യങ്ങൾ.  

ഈ അഭിമുഖമാണ് വലിയ വിവാദത്തിന് വഴിയൊരുക്കിയത്. നിരവധി പേരാണ് സത്യഭാമക്കെതിരെ രംഗത്ത് വന്നത് എന്നാൽ താൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് സത്യമാമ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നും. തന്റെ അഭിപ്രായമാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും പ്രതികരിച്ചു. കൂടാതെ സംഗതി വിവാദമായതിനെ തുടർന്ന് സത്യഭാമയെ സമീപിച്ച മാധ്യമപ്രവർത്തകരോട് എല്ലാം തട്ടിക്കയറുന്നതിനോടൊപ്പം വീണ്ടും വർണ്ണവിവേചനപരമായ കാര്യങ്ങളാണ് ഇവർ പറഞ്ഞത്. കറുത്ത നിറമുള്ള ആർക്കെങ്കിലും സൗന്ദര്യമത്സരത്തിന് സമ്മാനം ലഭിച്ചിട്ടുണ്ടോ...? എന്നൊക്കെയായിരുന്നു സത്യഭാമയുടെ മറുപടികൾ.

Trending News