ആഷിഖ് 2 നായിക ശ്രദ്ധ വിവാഹിതയാകുന്നു!!

വളരെ കാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Last Updated : Mar 22, 2019, 07:12 PM IST
ആഷിഖ് 2 നായിക ശ്രദ്ധ വിവാഹിതയാകുന്നു!!

ഷിഖ് 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന  ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു. 

ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഹന്‍ ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരന്‍. 

മുപ്പത്തിമൂന്നുകാരിയായ ശ്രദ്ധയ്ക്ക് വിവാഹത്തിന് ഏറ്റവും അനുയോജ്യമെന്ന സമയമിതാണെന്ന മാതാപിതാക്കളുടെ അഭിപ്രായത്തെ മാനിച്ചാണ് താരം വിവാഹത്തിനൊരുങ്ങുന്നത്. 

വളരെ കാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

നടന്‍ ശക്തി കപൂറിന്‍റെ മകളായ ശ്രദ്ധ ആഷിഖ് 2 നായകന്‍ ആദിത്യ റോയ് കപൂറുമായി പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 

കുറച്ചു നാളുകള്‍ക്ക് ശേഷം റോക്ക് ഓണ്‍ 2 എന്ന ചിത്രത്തില്‍ സഹതാരമായിരുന്ന ഫര്‍ഹാന്‍ അക്തറുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇതെക്കുറിച്ചൊന്നും താരം പ്രതികരിച്ചിരുന്നില്ല. 

പ്രഭാസ് നായകനായെത്തുന്ന സാഹോ, വരുണ്‍ ധവാന്‍ നായകനായെത്തുന്ന സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി എന്നിവയാണ് ശ്രദ്ധയുടെ പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍. 

Trending News