Pathu Thala Movie: ചിമ്പുവിന്റെ 'പത്ത് തല' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കര്‍, കലൈയരൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 12:48 PM IST
  • ഗ്രീൻ സ്റ്റുഡിയോസ് ആണ് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുന്നത്.
  • മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെനന് തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
  • പത്ത് തലയുടെ നിർമാതാക്കളായ ​ഗ്രീൻ സ്റ്റുഡിയോസ് തന്നെ റിലീസ് തിയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Pathu Thala Movie: ചിമ്പുവിന്റെ 'പത്ത് തല' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പത്ത് തല'. ചിത്രത്തിന്റെ റിലീസിനായി ചിമ്പു ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ​ഗ്രീൻ സ്റ്റുഡിയോസ് ആണ് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുന്നത്. മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെനന് തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. പത്ത് തലയുടെ നിർമാതാക്കളായ ​ഗ്രീൻ സ്റ്റുഡിയോസ് തന്നെ റിലീസ് തിയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 മാർച്ച് 30നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 

സംവിധാകൻ ഒബേലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കര്‍, കലൈയരൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എആർ റഹ്മാൻ ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്.  പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. 'പത്ത് തല'യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ആമസോൺ പ്രൈം വീഡിയോ 'പത്ത് തല'യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വാങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

 

Also Read: Mukundan Unni Associates: മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒടിടിയിലേക്ക്! എപ്പോൾ, എവിടെ കാണാം?

 

ചിമ്പുവിന്റെ പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍തേക്കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. ഹൊംബാല ഫിലിംസ് ചിത്രം നിർമ്മിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. 'വെന്ത് തനിന്തതു കാടാ'ണ് ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്.  'വെന്ത് തനിന്തതു കാടി'ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News