Singer Abhi V: ഇന്ത്യൻ 2ന് ശേഷം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ അബി; തുടക്കം 'വരാഹ'ത്തിലൂടെ

രാഹുൽ രാജിന്റെ സംഗീതത്തിലൂടെയാണ് അബിയുടെ ആദ്യ മലയാള ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗാനരചന ബി.കെ ഹരിനാരായണന്റേതാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2024, 12:34 PM IST
  • കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകർ സ്വീകരിച്ച ശബ്ദമാണ് അബിയുടേത്.
  • അബി വി യുടെ നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്.
Singer Abhi V: ഇന്ത്യൻ 2ന് ശേഷം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ അബി; തുടക്കം 'വരാഹ'ത്തിലൂടെ

ഇന്ത്യൻ 2 വിലെ ഹിറ്റ് പാട്ടിന് ശേഷം അബി വി ആദ്യമായി മലയാളത്തിലേക്ക്. സുരേഷ് ഗോപി നായകനായ "വരാഹം"  എന്ന ചിത്രത്തിലൂടെയാണ് അബി വി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. രാഹുൽ രാജിന്റെ സംഗീതത്തിലൂടെയാണ് അബിയുടെ ആദ്യ മലയാള ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗാനരചന ബി.കെ ഹരിനാരായണന്റേതാണ്. സെമി ക്ലാസിക്കൽ ഫ്യൂഷൻ പാട്ടാണ് വരാഹത്തിനായി അബി വി പാടിയിരിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകർ സ്വീകരിച്ച ശബ്ദമാണ് അബിയുടേത്. ഒരു ഇന്റർവ്യൂവിന് ഇടയിൽ കർണാട്ടിക്ക്, ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങൾ അടിക്കടി പാടി പ്രേക്ഷകരെ ഞെട്ടിച്ച, തൃശ്ശൂരിൽ വേരുകളുള്ള ആരാധകർ ഏറെയുള്ള ​ഗായകനാണ് അബി. അബി വി യുടെ നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സുരേഷ് ഗോപി, സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "വരാഹം".

Also Read: Extra Decent Movie: സുരാജ് നിർമ്മാതാവായ ആദ്യ ചിത്രം; ഇഡി ചിത്രീകരണം പൂർത്തിയായി

 

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവ്യനായർ, പ്രാചി തെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, ജയകൃഷ്ണൻ,സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ,ജ്യോതി പ്രകാശ്,കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ,മാസ്റ്റർ ശ്രീരാഗ്,ബേബി ശിവാനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. "കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ" എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. തിരക്കഥ സംഭാഷണം- മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്, കൃഷ്ണ കുമാർ, ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്,
മേക്കപ്പ്- റോണക്സ് സേവ്യർ,സൗണ്ട് ഡിസൈൻ-എം ആർ രാജാകൃഷ്ണൻ, പ്രോമോ കട്ട്സ്- ഡോൺമാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-പൗലോസ്  കുറുമറ്റം,ബിനു മുരളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്,  സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്ക്സ്,പി ആർ ഒ- എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News