Chiyaan 62: ചിയാൻ 62; വിക്രമിനൊപ്പം എസ്.ജെ. സൂര്യയും

Chiyaan Vikram New Movie: എസ്.യു. അരുൺകുമാർ ഒരുക്കുന്ന ചിയാൻ 62ന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ടീസറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 06:05 PM IST
  • ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്
  • വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമാണ കമ്പനിയായ എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്
Chiyaan 62: ചിയാൻ 62; വിക്രമിനൊപ്പം എസ്.ജെ. സൂര്യയും

ചിയാൻ  വിക്രമിന്റെ പുതിയ ചിത്രം ചിയാൻ 62വിൽ എസ്.ജെ. സൂര്യയും ഒന്നിക്കുന്നു. എസ്.യു. അരുൺകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പനിയാരും  പത്മിനിയും', 'സേതുപതി', 'സിന്ദുപദ്', 'ചിത്ത' എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്.യു. അരുൺകുമാർ ഒരുക്കുന്ന ചിയാൻ 62ന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ടീസറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമാണ കമ്പനിയായ   എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്. ഏത്  വേഷം ലഭിച്ചാലും നൈപുണ്യമുള്ള അഭിനയത്തിലൂടെ അഭിനയ രാക്ഷസൻ എന്ന ഖ്യാതി നേടിയെടുത്ത എസ്.ജെ. സൂര്യ ഈ ചിത്രത്തിലെ താരനിരക്കൊപ്പം എത്തിയിട്ടുണ്ട്.

എസ്. ജെ. സൂര്യ തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിയാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിയാൻ  വിക്രമും എസ്.ജെ. സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ചിയാൻ  62' ആരാധകർക്കിടയിൽ മാത്രമല്ല, സിനിമാലോകത്തും ഏറെ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ  പുതിയ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. പിആർഒ- പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News