ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർഎസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. ആർഎസ് ശിവാജി നിരവധി തമിഴ് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
കോലമാവു കോകില, അൻപേ ശിവം, ധാരാള പ്രഭു തുടങ്ങിയ ചിത്രങ്ങളിലെ ആർഎസ് ശിവാജിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം അതായത് സെപ്റ്റംബർ 1ന് പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിൽ അഭിനയിച്ചിരുന്നു. നടനും നിർമാതാവുമായിരുന്ന എം.ആർ. സന്താനത്തിന്റെ മകനാണ് അന്തരിച്ച ആർഎസ് ശിവാജി.
Also Read: റേഷൻ കാർഡ് ഉടമകൾക്കിതാ അടിപൊളി സമ്മാനം, സിലിണ്ടർ ലഭിക്കും വെറും 428 രൂപയ്ക്ക്!
1956ൽ ചെന്നൈയിലാണ് ആർഎസ് ശിവാജി ജനിച്ചത്. സഹോദരൻ സന്താന ഭാരതിയും ചലച്ചിത്ര രംഗത്തുണ്ട്. എൺപത് തൊണ്ണൂറുകളിൽ കമൽഹാസൻ സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശിവാജി ശ്രദ്ധേയനാകുന്നത്. അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദൻ കാമരാജൻ, ഉന്നൈപ്പോൽ ഒരുവൻ എന്നീ ചിത്രങ്ങളിലെ ആർഎസ് ശിവാജിയുടെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
Also Read: മറ്റൊരാളുമായി ബന്ധം; രാജസ്ഥാനിൽ ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തി
കമൽ ഹാസന്റെ അടുത്ത സുഹൃത്തു കൂടിയായ ശിവാജി വിക്രം സിനിമയിലും ഒപ്പം അഭിനയിച്ചിട്ടുണ്ട്. സഹസംവിധായകൻ, സൗണ്ട് എഞ്ചിനീയർ, ലൈൻ പ്രൊഡ്യൂസർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹരിഷ് കല്യാണിന്റെ ധാരാള പ്രഭു, സൂര്യ നായകനായ സൂരറൈ പോട്ര്, സായി പല്ലവി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗാർഗി എന്നീ സിനിമകളിലും രസകരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശിവാജി ശ്രദ്ധേയനായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...