പ്രതിഫലമായി ലഭിച്ചത് അഞ്ചു ലക്ഷത്തിന് താഴെ മാത്രം, തുറന്ന് പറഞ്ഞ് സുഡുവിന്‍റെ വീ‍ഡിയോ

ലഭിച്ച തുക കൃത്യമായി പറയുന്നില്ലെങ്കിലും അഞ്ചു ലക്ഷത്തിന് താഴെ മാത്രമാണ് സിനിമയില്‍ അഭിനയിച്ചതിന് ലഭിച്ചതെന്ന് സാമുവല്‍ വ്യക്തമാക്കി. 

Last Updated : Mar 31, 2018, 12:28 PM IST
പ്രതിഫലമായി ലഭിച്ചത് അഞ്ചു ലക്ഷത്തിന് താഴെ മാത്രം, തുറന്ന് പറഞ്ഞ് സുഡുവിന്‍റെ വീ‍ഡിയോ

നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം കടുപ്പിച്ച് സുഡാനി ഫ്രം നൈജീരിയ താരം സാമുവന്‍ റോബിന്‍സണ്‍. വംശവെറി നേരിട്ടെന്നും പ്രതിഫലത്തില്‍ പക്ഷപാതം കാണിച്ചെന്നും ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ കാര്യങ്ങള്‍ വിവരിച്ച് സാമുവല്‍ വീഡിയോ സന്ദേശവും പങ്കു വച്ചു. 

ലഭിച്ച തുക കൃത്യമായി പറയുന്നില്ലെങ്കിലും അഞ്ചു ലക്ഷത്തിന് താഴെ മാത്രമാണ് സിനിമയില്‍ അഭിനയിച്ചതിന് ലഭിച്ചതെന്ന് സാമുവല്‍ വ്യക്തമാക്കി. സിനിമ വിജയിച്ചാല്‍ നൈജീരിയയിലേക്ക് തിരിച്ച് പോകുന്നതിന് മുന്‍പ് കൂടുതല്‍ പണം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ നൈജീരിയയില്‍ എത്തിയിട്ടും തനിക്ക് പണമൊന്നും ലഭിച്ചില്ലെന്ന് സാമുവല്‍ പറയുന്നു. 

താനൊരു പുതുമുഖ നടനല്ലെന്ന് ആവര്‍ത്തിച്ച സാമുവല്‍ നൈജീരിയയില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. നേരിട്ട് നിര്‍മ്മാതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടതിനാലാണ് പൊതുമധ്യത്തില്‍ ഈ പ്രശ്നം പങ്കു വച്ചതെന്നും സാമുവല്‍ പറഞ്ഞു. 

Trending News