Lock down കാലം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിനിമ മേഖലയെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല അല്ലേ. തയ്യാറെടുപ്പുകൾ കഴിഞ്ഞ ഒത്തിരിസിനിമകളാണ് lock down കാരണം റിലീസ് ചെയ്യാൻ കഴിയാതെ പോയത്.
അതുപോലെ അവസാനഘട്ട ഒരുക്കു പണിയിൽ നിന്നുപോയതും ചിത്രീകരണം നിർത്തി വച്ചതുമായ ഒരുപാട് സിനിമകളാണ് ഉള്ളത്. എന്നാൽ ഈ സമയത്തും ബോധവല്‍ക്കരണ വീഡിയോകളും സന്ദേശങ്ങളുമായി ആരാധകര്‍ക്കിടയില്‍ സോഷ്യൽ മീഡിയയിലൂടെ സിനിമാ പ്രവർത്തകരും സജീവമാണ്.
ഇപ്പോഴിതാ ഈ സമയത്ത് ആരാധകർക്കായി ഹ്രസ്വചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹാസിനി മണിരത്നം. 'ചിന്നഞ്ചിറു കിളിയെ' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ അഹാന കൃഷ്ണകുമാറാണ് നായിക.
പൂർണ്ണമായും ഐഫോണിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന് വെറും 20 മിനിറ്റ് മാത്രമാണ് ദൈർഘ്യമുള്ളത്. ഇതിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കെവിൻ ദാസും സംഗീതം ജയിംസ് വസന്തനുമാണ്. ചിത്രം ഉടനെതന്നെ youtube ൽ upload ചെയ്യുമെന്ന് സുഹാസിനി അറിയിച്ചിട്ടുണ്ട്. സംവിധാന രംഗത്ത് നേരത്തെയും കഴിവ് തെളിയിച്ച ആളാണ് സുഹാസിനി മണിരത്നം.