See pics: സണ്ണി ലിയോണിയ്ക്ക് കൊമ്പ് മുളച്ചാല്‍....

ഇത്രയധികം പേര്‍ ആരാധിക്കുന്ന സണ്ണി യഥാര്‍ത്ഥ ജീവിതത്തിലും ഏറെ വ്യത്യസ്തയാണ്. 

Last Updated : Nov 5, 2019, 06:49 PM IST
See pics: സണ്ണി ലിയോണിയ്ക്ക് കൊമ്പ് മുളച്ചാല്‍....

സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയായ ബിഗ്‌ ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി, ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍. 

എന്നാല്‍, ഒരു പോണ്‍സ്റ്റാറിന് ലഭിക്കുന്നതിനുമപ്പുറമുള്ള  പ്രേക്ഷക സ്വീകാര്യതയും സ്നേഹവുമാണ് സണ്ണി ലിയോണിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 

മറുവശത്ത്, പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചെന്ന കാരണത്താല്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും താരം നേരിടേണ്ടി വന്നിട്ടുമുണ്ട്.

എന്നാല്‍, സണ്ണി ലിയോണിനുള്ള അത്രയും ആരാധകര്‍ മറ്റൊരു താരങ്ങള്‍ക്കുമില്ലതാനും. ഇത്രയധികം പേര്‍ ആരാധിക്കുന്ന സണ്ണി യഥാര്‍ത്ഥ ജീവിതത്തിലും ഏറെ വ്യത്യസ്തയാണ്. 

കളിയും ചിരിയും കുസൃതിയും നിറഞ്ഞ സണ്ണിയുടെ വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യത തന്നെ ലഭിക്കാറുമുണ്ട്. 

അങ്ങനെയൊരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡൽഹി ബുൾസിന്‍റെ അംബാസഡറായി സണ്ണിയെ പ്രഖ്യാപിക്കുന്ന വേളയില്‍ പകര്‍ത്തിയ ചിത്രമാണ്‌ വൈറലാകുന്നത്. 

തന്‍റെ തലയിൽ വിരലുകൾ കൊണ്ട് കൊമ്പുണ്ടാക്കി നില്‍ക്കുന്ന സണ്ണിയുടെ ചിത്രമാണിത്.

 

 

 

Trending News