ഓസ്കാറിന്‍റെ ക്ഷണം സ്വീകരിച്ച് സൂര്യ; അഭിനന്ദനവുമായി കമലും

കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ച 397 താരങ്ങളിൽ ഒരാളാണ് സൂര്യ. മറ്റ് വിവിധ രാജ്യങ്ങളിലെ പ്രശസ്തരായ നടീ നടന്മാർ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ട്വിറ്റർ വഴിയാണ് അക്കാഡമി ഓഫ് മോഷൻ പിക്ച്ചേഴ്സ് ഈ വിവരം പുറത്ത് വിട്ടത്. ഇതിനോടൊപ്പം സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തിലെ ഒരു രംഗം ഓസ്കാർസിന്‍റെ യൂട്യൂബ് ചാനലിൽ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 30, 2022, 05:29 PM IST
  • അടുത്തിടെ പുറത്തിറങ്ങിയ ജയ് ഭീം, സൂററൈപോട്ര് എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.
  • ഇതിനോടൊപ്പം സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തിലെ ഒരു രംഗം ഓസ്കാർസിന്‍റെ യൂട്യൂബ് ചാനലിൽ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.
  • മാത്രമല്ല തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി അഭിനന്ദിച്ചവരോട് നന്ദിയും സൂര്യ തന്‍രെ ട്വിറ്റർ പോസ്റ്റ് വഴി വ്യക്തമാക്കി.
ഓസ്കാറിന്‍റെ ക്ഷണം സ്വീകരിച്ച് സൂര്യ; അഭിനന്ദനവുമായി കമലും

പ്രശസ്ത തമിഴ് സൂപ്പർ താരം സൂര്യയെ ഓസ്കാർ കമ്മിറ്റിയിലേക്ക് അക്കാഡമി ഓഫ് മോഷൻ പിക്ച്ചേഴ്സ് ആർട്ട്സ് ആന്‍റ് സയൻസ് കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. അക്കാഡമിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് താരം ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഓസ്കാർ കമ്മിറ്റിയിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ തെന്നിന്ത്യൻ താരം കൂടിയാണ് സൂര്യ. അദ്ദേഹത്തിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ജയ് ഭീം, സൂററൈപോട്ര് എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സൂര്യയെ ഓസ്കാർ കമ്മിറ്റിയിലേക്ക് ക്ഷണിക്കുന്നത്. 

കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ച 397 താരങ്ങളിൽ ഒരാളാണ് സൂര്യ. മറ്റ് വിവിധ രാജ്യങ്ങളിലെ പ്രശസ്തരായ നടീ നടന്മാർ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ട്വിറ്റർ വഴിയാണ് അക്കാഡമി ഓഫ് മോഷൻ പിക്ച്ചേഴ്സ് ഈ വിവരം പുറത്ത് വിട്ടത്. ഇതിനോടൊപ്പം സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തിലെ ഒരു രംഗം ഓസ്കാർസിന്‍റെ യൂട്യൂബ് ചാനലിൽ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. അക്കാഡമിയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു എന്നും എന്നെ ഓസ്കാർ കമ്മിറ്റിയിലേക്ക് ക്ഷണിച്ചതിന് നന്ദി ഉണ്ട് എന്നുമാണ് സൂര്യ ട്വിറ്ററിൽ കുറിച്ചത്. 

Read Also: Virata Parvam OTT RElease: റാണ ദ​ഗുബാട്ടി - സായ് പല്ലവി ചിത്രം വിരാട പർവത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

മാത്രമല്ല തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി അഭിനന്ദിച്ചവരോട് നന്ദിയും സൂര്യ തന്‍രെ ട്വിറ്റർ പോസ്റ്റ് വഴി വ്യക്തമാക്കി. സൂര്യക്ക് ഓസ്കാർ കമ്മിറ്റിയിൽ ക്ഷണം ലഭിച്ചതിന് പിന്നാലെ നിരവധി ആരാധകരും ചലച്ചിത്ര താരങ്ങളും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരുന്നു. കമൽ ഹാസനും സൂര്യയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഓസ്കാർ കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ച എന്‍റെ പ്രീയപ്പെട്ട സഹോദരൻ സൂര്യക്ക് അഭിനന്ദനങ്ങൾ എന്നാണ് കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചത്.  

അടുത്തിടെ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം വിക്രമിൽ സൂര്യ അതിധി വേഷത്തിൽ അഭിനയിച്ചിരുന്നു. റോളക്സ് എന്ന ഒരു സുപ്രധാന വില്ലൻ കഥാപാത്രമായാണ് സൂര്യ ഈ സിനിമയിൽ അഭിനയിച്ചത്. വിക്രം വൻ വിജയം ആയതിന് പിന്നാലെ കമൽ സൂര്യക്ക് 47 ലക്ഷം രൂപ മതിപ്പ് വരുന്ന ഒരു റോളക്സ് വാച്ച് സമ്മാനമായി നൽകിയിരുന്നു. സൂററൈ പോട്ര് എന്ന സൂപ്പർ ഹിറ്റ് സൂര്യ ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിന്‍റെ നിർമ്മാണ തിരക്കുകളിൽ ആണ് ഇപ്പോൾ താരം. ഹിന്ദി പതിപ്പിൽ അക്ഷയ് കുമാർ ആണ് നായകൻ ആയി അഭിനയിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News