ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ കമൽഹാസൻ, ആർ. മഹേന്ദ്രൻ, ശിവകാർത്തികേയൻ, സായി പല്ലവി, രാജ്കുമാർ പെരിയസാമി, ജി.വി.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അഭിനയത്തിന്റെ 20 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടൻ ജയസൂര്യ. വിനയൻ സംവിധാനം ചെയ്ത ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായെത്തിയ താരം ഇന്ന് ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന നടനിലേക്ക് എത്തിയിരിക്കുകയാണ്. 20 years Acting excellence award ലഭിച്ചിരിക്കുകയാണ് താരത്തിന്. ഏഷ്യാനെറ്റ് ഒരുക്കിയ പരിപാടിയിൽ കമൽ ഹാസൻ ആണ് ജയസൂര്യക്ക് പുരസ്കാരം നൽകിയത്. എല്ലാവർക്കും നന്ദി പറഞ്ഞ് കൊണ്ടുള്ള ജയസൂര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വായിക്കാം...
മലയൻകുഞ്ഞിനും ഫഹദ് ഫാസിലിനും ആശംസകളുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. ''ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്'' എന്ന് കുറിച്ച് കൊണ്ടാണ് കമൽഹാസന്റെ ട്വീറ്റ്.
റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്നി ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ച 397 താരങ്ങളിൽ ഒരാളാണ് സൂര്യ. മറ്റ് വിവിധ രാജ്യങ്ങളിലെ പ്രശസ്തരായ നടീ നടന്മാർ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ട്വിറ്റർ വഴിയാണ് അക്കാഡമി ഓഫ് മോഷൻ പിക്ച്ചേഴ്സ് ഈ വിവരം പുറത്ത് വിട്ടത്. ഇതിനോടൊപ്പം സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തിലെ ഒരു രംഗം ഓസ്കാർസിന്‍റെ യൂട്യൂബ് ചാനലിൽ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.
ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ, സൂര്യ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിനും അവരുടേതായ സ്പെയ്സ് നൽകി കൊണ്ടായിരുന്നു ലോകേഷ് ചിത്രം ഒരുക്കിയത്.
വിക്രം സിനിമയുടെ ഗംഭീര വിജയത്തിളക്കത്തിലാണ് കമൽ ഹാസൻ. വിജയത്തിന്റെ സന്തോഷത്തിൽ തന്റെ സംവിധായകൻ ലോകേഷ് കനകരാജിനും സൂര്യയ്ക്കും അദ്ദേഹം സമ്മാനം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രമാണ് വിക്രം. എന്നാൽ ക്ലൈമാക്സിലെ മൂന്നോ നാലോ മിനിറ്റ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത് സൂര്യ ആണ്. ആ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ തന്റെ അഭിനയത്തിലൂടെ അത്ഭുപ്പെടുത്തുകയായിരുന്നു സൂര്യ.
അണിയറപ്രവർത്തകർ സൂര്യയുടെ കഥാപാത്രത്തെ സർപ്രൈസ് ആക്കിയാണ് വെച്ചിരുന്നതെങ്കിലും അത് ലീക്ക് ചെയ്യപ്പെടുകയായിരുന്നു. സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് കൊണ്ടുള്ള വീഡിയോയിൽ താൻ ബിഗ് ബോസ് മലയാളത്തിലേയ്ക്ക് വരുന്നുണ്ടെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. കമൽ ഹാസൻ വരുന്നത് നേരത്തെ തന്നെ മത്സരാർഥികളെ ബിഗ് ബോസ് അറയിച്ചിരുന്നു.