ന്യൂഡല്‍ഹി / മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ ആകസ്മിക ഏവരെയും കണ്ണീരിലാഴ്ത്തിയ ഒന്നായിരുന്നു...
സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ആത്മഹത്യയാണെന്നും ഡിപ്രഷന്‍ ആണ് കാരണമെന്നും തുടക്കത്തില്‍ പറയുകയുണ്ടായി. എന്നാല്‍, സുശാന്തിനെപ്പോലൊരു സമര്‍ത്ഥനായ യുവ നടന്‍ ആത്മഹത്യ ചെയ്യുക എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ തുടക്കം മുതല്‍ ശക്തമായി ഇടപെട്ട സോഷ്യല്‍ മീഡിയ, നടന്‍റെ മരണ കാരണം പുറത്തു കൊണ്ടുവരാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയാണ്.
എന്നാല്‍, തികച്ചും ആകസ്മികമായി ഈ കേസില്‍ ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി ഇടപെട്ടതോടെ അന്വേഷണം മറ്റൊരു ദിശയിലേയ്ക്ക് നീങ്ങുകയാണ്.
സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണ൦ നിലവില്‍ മുംബൈ പോലീസ് ആണ് അന്വേഷിക്കുന്നത്. എന്നാല്‍, ഈ കേസിന്‍റെ അനേഷണം CBIയെ ചുമതലപ്പെടുത്തണ൦ എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സുബ്രഹ്മണ്യന്‍ സ്വാമി. ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന് PMO യില്‍ നിന്നും മറുപടിയും ലഭിച്ചു.
കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി ഇടപെട്ടതോടെ സുശാന്ത് സിംഗ് രാജ്പുതിന്‍റെ ആരാധകര്‍ പ്രതീക്ഷയിലാണ്.
അതേസമയം, സുശാന്തിന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന് തെളിവുകള്‍ നിരത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സുബ്രഹ്മണ്യന്‍ സ്വാമി. സുശാന്തിന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന് കരുതാന്‍ തന്‍റെ പക്കല്‍ 26 കാരണങ്ങള്‍ ഉണ്ട് എന്നും അദ്ദേഹം പറയുന്നു. മര്‍ദ്ടനത്തിന്‍റെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്‍റെയും തെളിവുകള്‍ വ്യക്തമാണ് എന്നദ്ദേഹം പറയുന്നു.
26 തെളിവുകള്‍ നിരത്തിയാണ് സ്വാമിയുടെ വാദം. സ്വാമി ചൂണ്ടിക്കാണിക്കുന്ന 26 തെളിവുകളില്‍, 24 എണ്ണവും സുശാന്തിന്‍റെ മരണം കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നവയാണ്. ആത്മഹത്യ എന്നു പറയാന്‍ വെറും രണ്ട് തെളിവുകള്‍ മാത്രമേയുള്ളൂവെന്നും സുബ്രഹ്മണ്യന്‍ സ്വാമി വാദിക്കുന്നു.
The Mumbai Movie Mafia has decided to dump a female actress so that potentially a murder case becomes a quarrel case( Lafhda in Mumbai Hindi) for ₹15 crores. The female is easy to sacrifice for M3 to deflect the case
— Subramanian Swamy (@Swamy39) July 30, 2020
സുശാന്തിന്‍റെ മരണത്തിന് പിന്നില്‍ മുംബൈ മൂവി മാഫിയ ആണെന്നും, റിയ ചക്രബര്‍ത്തിയെ മുന്നില്‍ നിര്‍ത്തി ഇത് വെറുമൊരു കലഹം മാത്രമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ശക്തമായ നിലപാടിലാണ് സ്വാമി. കൂടാതെ തെളിവുകളുടെ പട്ടിക അടങ്ങിയ രേഖ, സ്വാമി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.