ഈ ആഴ്ചയിൽ മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാർക്ക് എങ്ങനെയുള്ള ദിവസങ്ങളാണ് കാത്തിരിക്കുന്നതെന്ന് അറിയാം.
Aries- മേടം രാശിക്കാർക്ക് കരിയറിൽ പല പ്രതീക്ഷിക്കാത്ത മാറ്റങ്ങളും ഈ ആഴ്ചയിൽ സംഭവിക്കും. ജീവിതത്തിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ചെറിയ ആശങ്കയുണ്ടാകും.
Taurus- ഇടവം രാശിക്കാർക്ക് ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും ഈ ആഴ്ചയിൽ ഉണ്ടാകും. ദോഷങ്ങൾപോലും ഗുണങ്ങളായി ഭവിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ച് മുന്നോട്ട് പോകും.
Gemini- മിഥുനം രാശിക്കാർക്ക് ഈ ആഴ്ച ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ്. ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും.
Cancer- കർക്കടക രാശിക്കാർക്ക് ഈ ആഴ്ച പ്രതീക്ഷിക്കുന്നതിനേക്കാൾ നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. മൊത്തത്തിൽ കർക്കടക രാശിക്കാർക്ക് ഈ ആഴ്ച അനുകൂലമായിരിക്കും.
Leo- ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം.
Virgo- കന്നി രാശിക്കാർ ഈ ആഴ്ചയിൽ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. ഗുണദോഷ സമ്മിശ്രമായ ആഴ്ചയായിരിക്കും ഇത്. ശ്രദ്ധയോടെ മുന്നോട്ട് പോകണം. പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും.
Libra- തുലാം രാശിക്കാർക്ക് ഈ ആഴ്ച ജീവിതത്തൽ സന്തോഷവും ഐശ്വര്യവും വർധിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ കഷ്ടപ്പാടുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും.
Scorpio- വൃശ്ചികം രാശിക്കാർക്ക് കരിയറിലുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കപ്പെടും. പ്രതിസന്ധികളിൽ നിന്ന് കരകയറി മുന്നോട്ട് പോകാൻ സാധിക്കും. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിക്കാൻ സാധിക്കണം.
Sagittarius- ധനു രാശിക്കാർക്ക് ഈ ആഴ്ച അനുകൂലമല്ല. എന്നാൽ, പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനും അതിജീവിക്കുന്നതിനും സാധിക്കും. വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ധനു രാശിക്കാർക്ക് ഈ ആഴ്ച നല്ല സമയമാണ്.
Capricorn- മകരം രാശിക്കാർക്ക് ഈ ആഴ്ച നല്ല സമയമല്ല. പ്രതീക്ഷിക്കാത്ത വിധത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും. കരിയറിൽ പ്രതിസന്ധിയുണ്ടാകും. പല പ്രശ്നങ്ങളേയും അഭിമുഖീകരിക്കാൻ വളരെ കഷ്ടപ്പെടേണ്ടതായി വരും.
Aquarius- കുംഭം രാശിക്കാർക്ക് ഈ ആഴ്ച പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടാൻ സാധിക്കും. ബിസിനസിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും.
Pisces- മീനം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കടം നൽകിയ പണം തിരിച്ച് ലഭിക്കും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)