സുശാന്തിന്റെ മരണം;ബോളിവുഡിനെതിരെ കങ്കണ!

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണത്തില്‍ ബോളിവുഡിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടി കങ്കണ റണാവത് രംഗത്ത്.

Last Updated : Jun 15, 2020, 10:40 PM IST
സുശാന്തിന്റെ മരണം;ബോളിവുഡിനെതിരെ കങ്കണ!

മുംബൈ:നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണത്തില്‍ ബോളിവുഡിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടി കങ്കണ റണാവത് രംഗത്ത്.

സുശാന്തിന്റെ മരണത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കങ്കണ ആരോപിക്കുന്നു,

മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നും കങ്കണ പറയുന്നു.

ചിലര്‍ സുശാന്തിനെ ദുര്‍ബ്ബല ഹൃദയമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നു എന്ന് പറയുന്ന കങ്കണ സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് സ്കോളര്‍ഷിപ്പ്‌ നേടിയ വ്യക്തിയാണ് 
സുശാന്ത് എന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

എന്‍ജിനീയറിംഗ് എന്ട്രന്സില്‍ സുശാന്ത് റാങ്ക് നേടിയ കാര്യം ചൂണ്ടിക്കാട്ടുന്ന കങ്കണ എങ്ങനെയാണ് അങ്ങനെയുള്ള ഒരാളുടെ മനസ്‌ ദുര്‍ബ്ബലം ആകുന്നതെന്ന് 
ചോദിക്കുന്നു,

കങ്കണ സുശാന്തിന്റെ  അവസാനത്തെ ചില പോസ്റ്റുകളെടുത്താല്‍, തന്റെ ചിത്രങ്ങള്‍ കാണാന്‍ അപേക്ഷിക്കുകയാരുന്നു സുശാന്തെന്ന് വ്യക്തമാകുമെന്നും പറയുന്നു,

Also Read:സുശാന്തിൻ്റെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകം, ആദരാഞ്ജലികൾ നേർന്ന് താരങ്ങൾ

 

സിനിമയില്‍ തനിക്കൊരു ഗോഡ്ഫാദറില്ല, താന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താകും എന്നെല്ലാം അദ്ദേഹം പറയുന്നുണ്ടായിരുന്നു.എന്നും കങ്കണ ചൂണ്ടിക്കാട്ടുന്നു.

ചില അഭിമുഖങ്ങളില്‍ വരെ ഇക്കാര്യം സുശാന്ത് സൂചിപ്പിക്കുന്നുണ്ട് എന്ന് കങ്കണ വിശദീകരിക്കുന്നു.
കൈ പോ ചെ, എംഎസ് ദോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി, അല്ലെങ്കില്‍ ചിക്‌ചോരെ തുടങ്ങിയ ചിത്രങ്ങള്‍ക്കൊന്നും സുശാന്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. 
ഗള്ളി ബോയ് എന്ന ഒരു മോശം ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്. 
മികച്ച സംവിധായകന്റെ മികച്ച ചിത്രമായിരുന്നു ചിക്‌ചോരെ, എന്നിട്ടും ഒരു അംഗീകാരവും ലഭിച്ചില്ല കങ്കണ കൂട്ടിച്ചേര്‍ത്തു,

'ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് ഒന്നും വേണ്ട, നിങ്ങളുടെ ചിത്രങ്ങള്‍ വേണ്ട. പക്ഷെ ഞങ്ങളുടേതായി ചെയ്ത ചിത്രങ്ങള്‍ നിങ്ങള്‍ 
അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്? ഞാന്‍ സംവിധാനം ചെയ്ത നല്ല ഒരു ചിത്രം പരാജയമാണെന്ന് നിങ്ങള്‍ വിധിയെഴുതി. 
സുശാന്തിനെതിരെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ട്, 

Also Read:സുശാന്ത് ജീവിതത്തിലെ നായികയെ തിരഞ്ഞെത്തിയത് സിനിമയില്‍!

സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ക്യൂട്ടായി തോന്നുന്നവരാണ് സുശാന്ത് മനോരോഗിയാണെന്നും, 
മയക്കുമരുന്നിനടിമയാണെന്നുമെല്ലാം പ്രചരിപ്പിക്കുന്നത്', വീഡിയോയില്‍ കങ്കണ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.2019ല്‍ സുശാന്തിന്റെ 5 സിനിമകള്‍
മുടങ്ങിപ്പോയതിനെക്കുറിച്ചും കങ്കണ പറയുന്നുണ്ട്. 
 ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ചോദിച്ചുകൊണ്ടാണ് കങ്കണ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ അവസാനിപ്പിക്കുന്നത്.
ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

 

Trending News