സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണം;അന്വേഷണം ഉന്നതരിലേക്ക്;അഭ്യൂഹങ്ങള്‍ അന്വേഷണത്തെ സ്വധീനിക്കില്ലെന്ന് മുംബൈ പോലീസ്!

സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക് എത്തുന്നു.

Last Updated : Jul 28, 2020, 03:33 PM IST
സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണം;അന്വേഷണം ഉന്നതരിലേക്ക്;അഭ്യൂഹങ്ങള്‍ അന്വേഷണത്തെ സ്വധീനിക്കില്ലെന്ന് മുംബൈ പോലീസ്!

മുംബൈ:സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക് എത്തുന്നു.

സംവിധായകന്‍ മഹേഷ്‌ ഭട്ടിന്‍റെ മൊഴിയെടുത്തതിന് പിന്നാലെ കരണ്‍ ജോഹറെ വിളിച്ച് വരുത്തുന്നതിനും മുംബൈ പോലീസ് 
തീരുമാനിച്ചു,അന്വേഷണവുമായി ബന്ധപെട്ട് ബോളിവുഡിലെ പ്രമുഖര്‍ അടക്കം നാല്‍പ്പതില്‍ അധികം വ്യക്തികളുടെ മൊഴി മുംബൈ പോലീസ് 
രേഖപെടുത്തിയിട്ടുണ്ട്‌.

കഴിഞ്ഞ ദിവസമാണ് മഹേഷ്‌ ഭട്ടിന്‍റെ മൊഴിയെടുത്തത്,സുശാന്തിനെ താന്‍ രണ്ട് വട്ടം മാത്രമാണ് കണ്ടിട്ടുള്ളത്,തന്‍റെ സിനിമകളില്‍ സുശാന്ത് ഭാഗമായിരുന്നില്ല,
രണ്ടാം തവണ സുശാന്തിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച,നടന്‍റെ സുഹൃത്ത് റിയാ ചക്രബര്‍ത്തി അവിടെയുണ്ടായിരുന്നു വെന്നും മഹേഷ്‌ ഭട്ട് മൊഴിനല്‍കി.

അതിനിടെ സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന പഴി കേള്‍ക്കുന്ന സംവിധായകന്‍ കരണ്‍ ജോഹറിനെ ഈ ആഴ്ച്ച തന്നെ മുംബൈ 
പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം,അതേസമയം സുശാന്തിന്‍റെ ആന്തരാവയവ സ്രവങ്ങളുടെ ഫോറന്‍സിക്‌ പരിശോധനയില്‍ വിഷ പദാര്‍ഥങ്ങളുടെ 
സാന്നിധ്യം കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍,

Also Read:Sushant Suicide Case: മഹേഷ് ഭട്ടിനെ ഇന്ന് ചോദ്യം ചെയ്യും, കരൺ ജോഹറിനേയും വിളിപ്പിച്ചേക്കാം..!

 

അതിനിടെ അഭൂഹങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.

ജൂണ്‍ 14 നാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുശാന്തിന്‍റെ മരണവുമായി ബന്ധപെട്ട് അന്വേഷണം തുടരുന്നതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്.
ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി സിബിഐ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

Trending News