ബോളിവുഡ് ചലച്ചിത്ര താരം ഹൃതിക് റോഷന്‍റെ മുന്‍ ഭാര്യ സൂസന്നെ ഖാന്‍റെ സഹോദരി ഫറാഖാന് കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവ്.
ഏപ്രില്‍ 29 മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ വീട്ടില്‍ ഒരാള്‍ക്ക് കഴിഞ്ഞ ആഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് ഫറ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്ക് പരിശോധന നടത്തുകയും നിരീക്ഷണത്തില്‍ പ്രവേശിക്കുകയുമായിരുന്നു.
'എല്ലാം നെഗറ്റീവ്. Yay Yay Yay #covidtesting' -ഫറ ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെയാണ്.
കൊറോണ: വെറും 10 മിനിറ്റില്‍ കൊവിഡ് ഫലമറിയാം...
'ദൈവം വലിയവനാണ്. ഈ വൈറസുള്ള എല്ലാവരും സുഖം പ്രാപിക്കട്ടെ. വൈറസുള്ളവര്‍ക്ക് വേണ്ടി ജോലിയ്ക്ക് പോകുന്നവരും സുരക്ഷിതരായിരിക്കട്ടെ. ദൈവ൦ ലോകത്തെ സുഖപ്പെടുത്തട്ടെ.'- പിന്നീട് ഫറ പങ്കുവച്ച സന്ദേശം.
തനിക്ക് കൊവിഡ് നെഗറ്റീവായതിലും സന്തോഷം തോന്നിയത് ആശ്വാസം നിറഞ്ഞ മക്കളുടെയും വീട്ടു ജോലിക്കാരുടെയും മുഖങ്ങള്‍ കണ്ടപ്പോഴാണെന്ന് സെലിബ്രിറ്റി ആഭരണ ഡിസൈനറായ ഫറ പറഞ്ഞു.
'താങ്കളുടെ ചക്കിയെ കല്യാണം കഴിക്കാന്‍ ഒരുക്കമാണ്' -ജയറാമിനോട് ചങ്ക്!!
'കൊവിഡ് നെഗറ്റീവായതിലും സന്തോഷം നിറഞ്ഞ കാര്യമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അത് പത്ത് വര്‍ഷത്തിലധികമായി എനിക്കൊപ്പമുള്ള എന്‍റെ ജോലിക്കാരുടെയും മക്കളുടെയും ആശ്വാസം നിറഞ്ഞ മുഖമാണ്. വിലമതിക്കാനാകാത്തതാണത്.' -അവര്‍ കുറിച്ചു.
ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ സഹോദരി രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത സംഭവത്തെ കുറിച്ചും ഇന്നലെ ഫറ ട്വീറ്റ് ചെയ്തിരുന്നു.