Swargathile Katturumbu: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ചിത്രീകരണം പൂർത്തിയായി

Swargathile Katturumbu Movie: ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെസ്പാൽ ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 02:53 PM IST
  • ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്
  • കെ.എൻ ശിവൻകുട്ടൻ ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്
  • മൈന ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്
Swargathile Katturumbu: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെസ്പാൽ ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. കെ.എൻ ശിവൻകുട്ടൻ ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.

മൈന ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. തൊടുപുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ALSO READ: Swargathile Katturumb : സ്വർഗ്ഗത്തിലെ കട്ടുറുമ്പുമായി ധ്യാൻ ശ്രീനിവാസൻ എത്തുന്നു; നായികയായി ഗായത്രി അശോക്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'. ഹാസ്യത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രമേഷ് പണിക്കർ ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിറിൽ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം- അശ്വഘോഷൻ, സംഗീതം- ബിജിബാൽ, വരികൾ- സന്തോഷ് വർമ്മ, സാബു ആരക്കുഴ, എഡിറ്റർ- കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ- ബാദുഷ എൻ എം.

പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, ആർട്ട്- കോയാസ്, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, മേക്കപ്പ്- രാജീവ് അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജയരാജ്, അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ഓയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- റിയാസ് പട്ടാമ്പി, ഷിബു പന്തലങ്ങോട്, അനീഷ് കോട്ടയം, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, ഡിസൈൻസ്- മനു ഡാവിഞ്ചി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News