കാർത്തിക് ശങ്കർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടു; സംഗീതം നൽകിയത് മണി ശർമ്മ

'നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി'യിലെ ആദ്യ ​ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 03:00 PM IST
  • 'ലോയർ പാപ്പ...' എന്ന ഗാനം തരം​ഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • പോക്കിരി, ഷാജഹാന്‍, സുറ തുടങ്ങി തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മണി ശര്‍മ്മയാണ് ഈ ​ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്
  • തെലുങ്ക് യുവഗായകന്‍ റാം മിരിയാലയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്
  • തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തിൽ സഞ്ജന ആനന്ദ് ആണ് നായിക
കാർത്തിക് ശങ്കർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടു; സംഗീതം നൽകിയത് മണി ശർമ്മ

കാർത്തിക് ശങ്കർ തെലുങ്ക് സിനിമയുടെ തിരക്കഥയെഴുതി സംവിധായകൻ ആയി ബിഗ് സ്ക്രീനിലേക്ക് രംഗപ്രവേശം നടത്തുന്ന ചിത്രമാണ് 'നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി'. സമൂഹ മാധ്യമങ്ങളിൽ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും താരമായിരുന്നു കാർത്തിക് ശങ്കർ. ഇപ്പോൾ 'നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി'യിലെ ആദ്യ ​ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

'ലോയർ പാപ്പ...' എന്ന ഗാനം തരം​ഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ് ചിത്രങ്ങളായ പോക്കിരി, ഷാജഹാന്‍, സുറ തുടങ്ങി തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മണി ശര്‍മ്മയാണ് ഈ ​ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്ക് യുവഗായകന്‍ റാം മിരിയാലയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ ആറ് പാട്ടുകളുണ്ട്. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തിൽ സഞ്ജന ആനന്ദ് ആണ് നായിക.

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർആർആറിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ടി സീരിസാണ് 'നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി'യുടെയും ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ കോടി ദിവ്യയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാർത്തിക് ശങ്കറിന് തെലുങ്കിൽ നിന്ന് അവസരം ലഭിക്കുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News