Chittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം

Chittur Accidnet Updates: പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടും ചെയ്തുവെന്നാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2024, 09:00 AM IST
  • ചിറ്റൂർ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം
  • നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായത്
  • അപകടത്തിൽ മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്
Chittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം

ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായത്.  അപകടത്തിൽ മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. 

Also Read: നാട്ടിക അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് വിവരം. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്ന സ്ഥലത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച പാർവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Also Read: കർക്കടകം, ചിങ്ങം, തുലാം രാശിക്കാർക്ക് പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!

ചൊവ്വാഴ്ച (നവംബർ 26) വെളുപ്പിനേയും സമാനമായ അപകടം നടന്ന അഞ്ചു പേരുടെ ജീവൻ പൊളിഞ്ഞിരുന്നു. തൃശൂർ നാട്ടികയിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന 5 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉറങ്ങിക്കിടക്കുകയിരുന്ന നാടോടികളുടെ പുറത്തേക്കാണ് ലോറി പാഞ്ഞു കയറിയത്.  മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍, നാഗമ്മ, ബംഗാഴി , ജീവന്‍, മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  സംഭവത്തിൽ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റുക ചെയ്തു.  ഇവർ മദ്യ ലഹരിയിരുന്നു.  അപകട സമയത്ത് വണ്ടി ഓടിച്ചത് ക്ലീനർ ആയിരുന്നു ഇയാൾക്ക് ലൈസൻസില്ലായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News