Thankam Movie : ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം തങ്കത്തിന്റ ഷൂട്ടിങ് പൂർത്തിയായി; കേന്ദ്ര കഥാപാത്രങ്ങളായി ബിജു മേനോനും വിനീത് ശ്രീനിവാസനും

Thankam Movie Shooting : ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അറാഫത്ത് ആണ്.  ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്.    

Written by - Zee Malayalam News Desk | Last Updated : Sep 2, 2022, 06:23 PM IST
  • ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ബിജു മേനോനും വിനീത് ശ്രീനിവാസനുമാണ്.
  • ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അറാഫത്ത് ആണ്.
    ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്.
  • ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Thankam Movie : ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം തങ്കത്തിന്റ ഷൂട്ടിങ് പൂർത്തിയായി;  കേന്ദ്ര കഥാപാത്രങ്ങളായി ബിജു മേനോനും വിനീത് ശ്രീനിവാസനും

ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രം തങ്കത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പാൽതു ജാൻവറിന് ശേഷം ഭവൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണ് തങ്കം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ബിജു മേനോനും വിനീത് ശ്രീനിവാസനുമാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അറാഫത്ത് ആണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്.  ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ്  എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2019 ലാണ് തങ്കം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് ചിത്രം വൈകുകയായിരുന്നു. ക്രൈം ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് തങ്കം.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേർന്ന് ആരംഭിച്ച സിനിമ നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. മൂവരും ഒന്നിച്ച മഹേഷിന്റെ പ്രതികാരത്തിലെ സ്റ്റുഡിയോയുടെ പേരാണ് ഇവിടെയും നൽകിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ നാലാമത് ചിത്രമാണ് തങ്കം. ഇതിന് മുമ്പ്  കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ എത്തിയ ചിത്രങ്ങൾ. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാർഡ് നേടിയതിന് ശേഷം ശ്യാം പുഷ്ക്കർ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി തങ്കത്തിനുണ്ട്.

ALSO READ: Sundari Gardens Movie OTT RElease : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

2019 ൽ ചിത്രം ആദ്യം പ്രഖ്യാപിച്ചപ്പോൾ ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവറായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നത്. ഇവരെ ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് ഫഹദിനും ജോജുവിനും പകരം ബിജു മേനോനും വിനീത് ശ്രീനിവാസനും എത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആദ്യം തന്നെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരുന്നത് വിനീത് ശ്രീനിവാസനെ തന്നെയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News