Sundari Gardens Movie OTT RElease : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

Sundari Gardens Movie OTT Release : സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ന്, സെപ്റ്റംബർ 2 അർദ്ധരാത്രി മുതലാണ്  ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 2, 2022, 12:47 PM IST
  • സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ന്, സെപ്റ്റംബർ 2 അർദ്ധരാത്രി മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
  • ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
  • അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
  • ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്.
Sundari Gardens Movie OTT RElease  : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

അപർണ ബാലമുരളിയുടെ പുതിയ ചിത്രം സുന്ദരീ ഗാർഡൻസ് റിലീസ് ചെയ്തു. ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ന്, സെപ്റ്റംബർ 2 അർദ്ധരാത്രി മുതലാണ്  ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൻറെ ഗാനങ്ങൾക്ക് എല്ലാം തന്നെ വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്. 

ചാർളി ഡേവിസിന്റെ ആദ്യ ചിത്രമാണ് സുന്ദരീ ഗാർഡൻസ്. ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ​ഗാർഡൻസിനുണ്ട്. അലെൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സലിം അഹമ്മദാണ്. കബീർ കൊട്ടാരവും, റസാഖ് അഹമ്മദുമാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ. അൽഫോൻസ് ജോൺസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിലെ  "മധുര ജീവരാഗം മതിമറന്നു പാടും" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ഗാനവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ALSO READ: Sundari Gardens Movie OTT RElease : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?

സൂരറൈ പോട്രിലെ ബൊമ്മിയെന്ന കഥാപാത്രത്തിന് ദേശീയ അവാർഡ് നേടിയ താരമാണ് അപർണ ബാലമുരളി. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' ആണ് അപർണയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്ന ഇനി ഉത്തരം സിനിമ റിലീസിന് ഒരുങ്ങുകയാണ്. അപർണയ്ക്കും ഷാജോണിന് പുറമേ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്നത്. രഞ്ജിത് ഉണ്ണിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News