Thottampatturayunna Malepothy: 'തോറ്റംപാട്ടുറയുന്ന മലേപൊതി'; സെപ്റ്റംബർ 20ന് എച്ച്ആർ ഒടിടിയിൽ റിലീസ്

Thottampatturayunna Malepothy Movie: സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ  ബാനറിൽ  ധർമ്മരാജ്  മങ്കാത്ത് നിർമ്മിച്ച് ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച ചിത്രമാണ് 'തോറ്റംപാട്ടുറയുന്ന മലേപൊതി'.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 09:22 AM IST
  • സോണി സായ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്
  • സോണി സായ്, ആര്യ ലക്ഷ്മി കൈതക്കൽ, ബാലകൃഷ്ണൻ സമന്വയ എന്നിവരാണ് ​ഗാനരചന നിർവഹിച്ചിരിക്കുന്നത്
  • മധു ബാലകൃഷ്ണനും സോണി സായിയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്
  • മാർട്ടിൻ മിസ്റ്റ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്
Thottampatturayunna Malepothy: 'തോറ്റംപാട്ടുറയുന്ന മലേപൊതി'; സെപ്റ്റംബർ 20ന് എച്ച്ആർ ഒടിടിയിൽ റിലീസ്

'തോറ്റംപാട്ടുറയുന്ന മലേപൊതി' ഈ മാസം 20ന് റിലീസാകും. സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ  ബാനറിൽ  ധർമ്മരാജ്  മങ്കാത്ത് നിർമ്മിച്ച് ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച ചിത്രമാണ് 'തോറ്റംപാട്ടുറയുന്ന മലേപൊതി'. ഒടിടി പ്ലാറ്റ് ഫോമായ എച്ച് ആർ ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മീനാക്ഷി, മനോജ്‌ ഗിന്നസ്, സാജു കൊടിയൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

സോണി സായ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സോണി സായ്, ആര്യ ലക്ഷ്മി കൈതക്കൽ, ബാലകൃഷ്ണൻ സമന്വയ എന്നിവരാണ് ​ഗാനരചന നിർവഹിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണനും സോണി സായിയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മാർട്ടിൻ മിസ്റ്റ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഫസൽ വല്ലന, സഞ്ചു നെടുംകുന്നേൻ, സുന്ദർ വാര്യർ, ബേബി സാത്വിക, നീതു നായർ, അഞ്ജലി, അർച്ചന ദേവി, എബി അടൂർ, ജോഹൻ, മണികണ്ടൻ മായന്നൂർ, മനോജ്‌ നെടുമങ്ങാട്, പന്തളം പ്രസാദ്, അൻപ്, ജയകുമാർ ചെല്ലൻ, അനിൽ പറക്കാട്, സലിം ആർ അജി, രാജീവ്‌ പള്ളത്ത്, മനോജ്‌ വി പിള്ള, ഷൈൻ വിശ്വം, മനോജ്‌ മധു, ശ്രീക്കുട്ടൻ, ശ്രീജിത്ത്,  സന്ധ്യ തൊടുപുഴ, പൂജ രാജ്, അനില, രമ്യ രാജൻ, സൂരജ് കൃഷ്ണ, സ്വാതി, വിജയശ്രീ, സംഗീത, രാജി മോഹനൻ, ഗൗരി, സന്ദീപ് മായന്നൂർ, പ്രവീൺ,  തുടങ്ങി ഒട്ടേറെ കലാകാരന്മാർ അഭിനയിക്കുന്നു.

ALSO READ: Behinds: ഹൊറർ സസ്പെൻസ് ത്രില്ലർ 'ബിഹൈൻഡ്ഡ്'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

അജു ഈപ്പൻ, പ്രകാശ് രാമചന്ദ്രൻ എന്നിവരും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ്: സുധീഷ് ബാലൻ, അസോസിയേറ്റ് ഡയറക്ടർ: എം.അനന്ദകൃഷ്ണൻ, മേക്കപ്പ്: സന്തോഷ്‌ തൊടുപുഴ, വസ്ത്രാലങ്കാരം: മരിയ കുമ്പളങ്ങി, സ്റ്റണ്ട്: ബ്രൂസ്ലി രാജേഷ്, ആർട്ട്: രാജേഷ് മായന്നൂർ, പശ്ചാത്തല സംഗീതം:  അജു ഈപ്പൻ, ഫൈനൽ സൗണ്ട് മിക്സിങ്: ബിനൂപ് പി ചാക്കോ, സൗണ്ട് എഫക്ട്സ്: കാസ്പ്യൻ ഫിലിം സ്റ്റുഡിയോസ്, കോ-പ്രൊഡ്യൂസർ: സലിം ആർ അജി, പ്രൊജക്റ്റ്‌ ഡിസൈനിങ്: കാസ്പ്യൻ ഫിലിം സ്റ്റുഡിയോസ്. അസിസ്റ്റന്റ് ഡയറക്ടർമാർ: സനീഷ് കൃഷ്ണൻ, അരുൺ എസ്, ക്യാമറ അസിസ്റ്റന്റ്:  ബിജീഷ് രവി, രഞ്ജിത്ത് പാറശ്ശേരി, പിആർഒ: എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News