ഡോണ്ട് ബ്രീത്ത് എന്ന സിനിമ കണ്ട് കയ്യടിച്ചവരും ഞെട്ടിതരിച്ചവരുമൊക്കെ ഒരുപാട് പേരുണ്ടാവും. വയസ്സായ ഒന്നിനും ആരോഗ്യമില്ലെന്ന് തോന്നിപ്പിക്കുന്ന ആ കഥാപാത്രം ചെയ്യുന്നത് കണ്ട് പേടിച്ച് കയ്യടിച്ചവരും ഉണ്ട്. അങ്ങനെ ഉള്ള ആ സിനിമ കണ്ട പ്രേക്ഷകർക്കിടയിലേക്ക് 'ഉടൽ' എന്ന ചിത്രമെത്തുമ്പോൾ അതേ പോലൊരു ശൈലിയിൽ കേരളത്തിലെ ഒരു വീട്ടിൽ സംഭവിക്കുന്നതായി ചിത്രീകരിച്ച് പേടിയും ഭയവും കുറയ്ക്കാതെ സിനിമ തുടങ്ങുന്നതുമുതൽ അവസാനം വരെ എഡ്ജ് ഓഫ് ദി സീറ്റ് ഇരുത്തിച്ച സംവിധായകൻ രതീഷ് രഘുനന്ദന് വലിയ കയ്യടി.
കേരളത്തിലെ നാട്ടുംപുറങ്ങളിൽ സാധാരണയായി ഒരു വയസ്സായ കഥാപാത്രം താമസിക്കുമ്പോൾ അയാൾക്ക് കൂടിപ്പോയാൽ ഏത് അറ്റം വരെ പോകാൻ കഴിയും എന്നുള്ള ഒരു സാധാരണ ബോധത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് ഉടൽ ഹൃദയങ്ങളിലേക്ക് കേറുന്നത്. ഒരുപാട് പോസിറ്റീവുകൾ നിറഞ്ഞ ചിത്രം അത്ര പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്നതല്ല.
ALSO READ: ഫാറ്റസിക്കും ഹിസ്റ്ററിക്കും ശേഷം സയൻസ് ഫിഷനുമായി സന്തോഷ് ശിവൻ; ജാക്ക് ആന്‍റ് ജിൽ റിവ്യൂ
വളരെ ചുരുങ്ങിയ സമയത്ത് വളരെ ചുരുങ്ങിയ സ്പേസിൽ ഒരു രാത്രി സംഭവിക്കുന്ന കഥ ഒട്ടും ബോർ അടിപ്പിക്കാതെ പറയുന്നത് നിസ്സാര കാര്യമല്ല. പ്രേക്ഷകനെ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് യാതൊരു ഐഡിയയും തരാതെയാണ് കഥയുടെ പോക്ക്. ബിജിഎമ്മും സൗണ്ട് എഫക്റ്സും തീയേറ്ററിൽ തന്ന അനുഭവം ഗംഭീരമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് അനുഭവപ്പെടുന്ന നിശബ്ദത പോലും അത്രയും ആഴത്തിൽ പ്രേക്ഷകനെ പേടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആർട്ട് ഡയറക്ടർക്കും മേക്കപ്പ് ഡിപാർട്മെന്റിനും കൊടുക്കാം ഒരു വലിയ കയ്യടി.
പ്രധാനമായി 3 കഥാപാത്രങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. ഇന്ദ്രൻസ് ഏറ്റവും ആഴത്തിൽ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. വല്ലാത്ത ഒരു അനുഭവം ഇന്ദ്രൻസ് ഓണ് - സ്‌ക്രീനിൽ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. എടുത്ത് പറയേണ്ട പ്രകടനം ദുർഗ കൃഷ്ണന്റേതാണ്. പല പല ട്രാൻസ്ഫോർമേഷനിലൂടെ പോകുന്ന കഥാപാത്രം ഗംഭീരമായി ദുർഗ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പേർഫെക്ഷൻ പരിശ്രമങ്ങൾ ഏറ്റെടുക്കേണ്ടതാണ്. ഡാർക്ക് ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ഉടൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...