'പോയി പണി നോക്കു, ഇത് നിങ്ങളുടെ കഴുത്തറപ്പൻ റിയാലിറ്റി ഷോ അല്ല'.. നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാർ

ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണിനോക്ക.

Updated: Jun 30, 2020, 06:07 PM IST
'പോയി പണി നോക്കു, ഇത് നിങ്ങളുടെ കഴുത്തറപ്പൻ റിയാലിറ്റി ഷോ അല്ല'.. നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാർ

നാളുകളായുള്ള പ്രണയത്തിന് ശേഷമായിരുന്നു  വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നാം വിവാഹമായത് കൊണ്ടുതന്നെ നിരവധി വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിരുന്നു. ഒടുവിൽ വിവാഹത്തിന് ശേഷം വരൻ പീറ്റർ പോളിനെതിരെ പരാതിയുമായി രംഗത്തെത്തിയത് വീണ്ടും വിവാദം സൃഷ്ടിച്ചു.

ഇതിനിടയിൽ വനിതയുടെ ഭർത്താവ് പീറ്റര്‍ പോളിനെതിരെ മുൻഭാര്യ രംഗത്തുവന്ന വാർത്തയിൽ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തുവന്നിരുന്നു. പീറ്റർ നേരത്തെ വിവാഹിതനാണെന്ന വാർത്ത കേട്ട താൻ ഞെട്ടിപ്പോയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാൽ ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാൽ മതിയെന്നും ഇതിൽ ഇടപെടേണ്ടെന്നുമായിരുന്നു വനിത മറുപടിയായി പറഞ്ഞത്.

‘ഞാൻ ഇപ്പോഴാണ് വാർത്ത കണ്ടത്. അയാൾ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാൻ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവർ കാത്തിരുന്നത്. ആ വിവാഹം അവർക്ക് തടയാമായിരുന്നല്ലോ?’–ലക്ഷ്മി കുറിച്ചു.

Also read: വനിതയുടെ മൂന്നാം വിവാഹവും വിവാദത്തിൽ, പീറ്ററിനെതിരെ മുൻഭാര്യ!!!

എന്നാൽ ട്വീറ്റിന് മറുപടിയുമായി വനിത രംഗത്തെത്തി. ‘നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാൻ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാൻ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണിനോക്കൂ.’–വനിത കുറിച്ചു.

എന്നാൽ വിവാഹമോചനം നടത്താതെ മറ്റൊരു വിവാഹം നടത്തിയതാണ് തന്നെ ചൊടിപ്പിച്ചതെന്ന് ലക്ഷ്മി പിന്നീട് വിശദീകരിച്ചു.