Vedikettu Movie Song: "ആടണ കണ്ടാലും"; ട്രെൻഡിങ്ങായി വെടിക്കെട്ടിലെ ഗാനം, ചിത്രം ഒക്ടോബർ 28നെത്തും

Vedikettu Movie Song : ഷിബു പുലർകാഴ്ച വരികൾ എഴുതി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനമാണ് ആടണ കണ്ടാലും. ഗാനം ആലപിച്ചിരിക്കുന്നത് അമൽ ജോസാണ്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2022, 01:14 PM IST
  • ആടണ കണ്ടാലും എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ഷിബു പുലർകാഴ്ച വരികൾ എഴുതി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനമാണ് ആടണ കണ്ടാലും. ഗാനം ആലപിച്ചിരിക്കുന്നത് അമൽ ജോസാണ്.
  • ചിത്രം ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ആഗോളതലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്‍ണനും ചേർന്നാണ്.
Vedikettu Movie Song: "ആടണ കണ്ടാലും"; ട്രെൻഡിങ്ങായി വെടിക്കെട്ടിലെ ഗാനം,  ചിത്രം ഒക്ടോബർ 28നെത്തും

വിഷ്ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വെടിക്കെട്ടിലെ ഗാനം ആടണ കണ്ടാലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ആടണ കണ്ടാലും എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഷിബു പുലർകാഴ്ച വരികൾ എഴുതി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനമാണ് ആടണ കണ്ടാലും. ഗാനം ആലപിച്ചിരിക്കുന്നത് അമൽ ജോസാണ്. ചിത്രം ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ആഗോളതലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്‍ണനും ചേർന്നാണ്.

കെട്ടുറപ്പുള്ള തിരക്കഥയ്ക്കും മികച്ച അഭിനയത്തിനും പ്രശസ്തി നേടിയ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ - ബിബിൻ ജോർജ്‌ കൂട്ട്കെട്ട് വീണ്ടുമെത്തുമ്പോൾ ഒരു മികച്ച ചിത്രം തന്നെ ലഭിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെടിക്കെട്ടിനുണ്ട്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ALSO READ: Vedikettu Movie: വിഷ്‌ണു ഉണ്ണികൃഷ്‌ണൻ - ബിബിൻ ജോർജ്‌ ചിത്രം വെടിക്കെട്ട് ഉടൻ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഉത്സവാഘോഷ പ്രതീതി ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ്. 

ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ: ഫിനിക്സ് പ്രഭു , മാഫിയ ശശി, സൗണ്ട് ഡിസൈൻ:  എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം:  ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News