സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷൻ ചിത്രം "വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്" ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിന്റെ ആദ്യപോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു. വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ, പാലക്കാടൻ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമാകുന്നു.
2021ൽ ഓസ്കാർ ചുരുക്കപ്പട്ടികയിലും 250ഓളം അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള സംവിധായകനാണ് വിജീഷ് മണി. മൂന്ന് മാസത്തോളമായി പല ഘട്ടങ്ങളിൽ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെയാണ് പൂർത്തിയായത്.
ALSO READ: നാല് സിനിമകളുമായി മൂന്ന് സംവിധായകർ; 'ഷെയ്ഡ്സ് ഓഫ് ലൈഫ്' ഒരുങ്ങുന്നു
ചിത്രത്തിൽ മാസ്റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. അമേരിക്കൻ പ്രവാസിയായ ഡോ. രുഗ്മിണി പത്മകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ക്യാമറ ഭവി ഭാസ്കരൻ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. തിരക്കഥ: ശശിധരൻ മങ്കത്തിൽ.
ക്രീയേറ്റിവ് കോൺട്രിബുഷൻ: ഉദയ്ശങ്കരൻ, എഡിറ്റർ: മെൽജോ ജോണി, സംഗീതം: റുതിൻ തേജ്, സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, സൗണ്ട് റെക്കാർഡിസ്റ്റ്: ജിനേഷ്, ആർട്ട് ഡയറക്ടർ: കൈലാസ്, കോസ്റ്റ്യൂം ഡിസൈൻ: ഭാവന, മേക്കപ്പ്: ബിജി ബിനോയ്, സഹസംവിധാനം: ശരത് ബാബു, പ്രൊഡക്ഷൻ കൺട്രോളർ: സുമൻ ഗുരുവായൂർ, പ്രൊഡക്ഷൻ മാനേജർ: സുധി പഴയിടം, സത്യൻ കൊല്ലങ്കോട്. പ്രൊഡക്ഷൻ ഹൗസ്: വിജീഷ് മണി ഫിലിം ക്ലബ്. പി.ആർ.ഒ: പി ശിവപ്രസാദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.