Venky 75 : വെങ്കിടേശും ഹിറ്റിന്റെ സംവിധായകൻ സൈലേഷും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Venky 75 Latest Update : ഹിറ്റ് വേഴ്സ് സംവിധായകനും വെങ്കിടേശും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വെങ്കി-75

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 06:32 PM IST
  • പേരിടാത്ത ചിത്രത്തിന് നടൻ വെങ്കടേശിന്റെ 75-ാം ചിത്രമായതിനാൽ വെങ്കി 75 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.
  • ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 25ന് ഉണ്ടാകും.
  • ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം.
  • വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും വെങ്കി75.
Venky 75 : വെങ്കിടേശും ഹിറ്റിന്റെ സംവിധായകൻ സൈലേഷും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

തെലുങ്കിൽ സൃഷ്ടിച്ച ഹിറ്റ് യൂണിവേഴ്സിന്റെ സംവിധായകൻ സൈലേഷ് കൊളാനുവും സൂപ്പർ താരം വെങ്കടേശ് ദഗ്ഗുബട്ടിയും ആദ്യമായി ഒന്നിക്കുന്നു. എഫ് 3 യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വിക്ടറി വെങ്കിടേഷ് നിഹാരിക എന്റർടെയ്ൻമെന്റിന്റെ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് വെങ്കടേശും സൈലേഷും ഒന്നിക്കുന്നത്. പേരിടാത്ത ചിത്രത്തിന് നടൻ വെങ്കടേശിന്റെ 75-ാം ചിത്രമായതിനാൽ വെങ്കി 75 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 25ന് ഉണ്ടാകും.

ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം. വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും വെങ്കി75. ഇതിനോടകം തന്നെ പുറത്തുവന്ന പ്രീ-ലുക്ക് പോസ്റ്റർ ആരാധകരെ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. 

ALSO READ : Thankam Movie: റിലീസിന് ഒരുങ്ങി തങ്കം; ചിത്രം ക്രൈം ഡ്രാമയെന്ന് ശ്യാം പുഷ്‌കരൻ

പൂർണ്ണമായും ഒരു ആക്ഷൻ സ്വഭാവമുള്ള ചിത്രം ആയിരിക്കും എന്നാണ് പ്രീ-ലുക്ക് പോസ്റ്റർ നൽകുന്ന സൂചനകൾ. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ പ്രഖ്യാപനവും ജനുവരി 25ന് നടക്കും. സംവിധായകൻ ശൈലേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വെങ്കിടേശിന് പുറമെ സിനിമയുടെ മറ്റ് താരങ്ങളെയും അണിയറ പ്രവർത്തകരുടെ വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

അഭിനേതാക്കൾ: വെങ്കിടേഷ്
 രചന-സംവിധാനം: സൈലേഷ് കൊളാനു
 നിർമ്മാതാവ്: വെങ്കട്ട് ബോയനപള്ളി
 ബാനർ: നിഹാരിക എന്റർടെയ്ൻമെന്റ്
 പിആർഒ: ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News