Saindhav : വിക്ടറി വെങ്കടേശ് 'ഹിറ്റ് വേഴ്സ്' സംവിധായകൻ സൈലേഷും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു; 'സൈന്ധവ്'

Saindhav  Movie Teaser : വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും സൈന്ധവ്

Written by - Zee Malayalam News Desk | Last Updated : Jan 25, 2023, 06:44 PM IST
  • ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ വെങ്കി 75ന്റെ ടൈറ്റിൽ പുറത്ത് വിട്ടത്.
  • ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം.
  • വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും സൈന്ധവ്.
Saindhav : വിക്ടറി വെങ്കടേശ് 'ഹിറ്റ് വേഴ്സ്' സംവിധായകൻ സൈലേഷും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു; 'സൈന്ധവ്'

വെങ്കടേശ് ദഗ്ഗുബട്ടി (വിക്ടറി വെങ്കിടേശ്) നായകനായി എത്തുന്ന 'ഹിറ്റ്' സിനിമകളുടെ സംവിധായകൻ സൈലേഷ് കൊളാനു ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ വെങ്കട്ട് ബോയനപള്ളി നിർമിക്കുന്ന ചിത്രത്തിന് "സൈന്ധവ്" എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ വെങ്കി 75ന്റെ ടൈറ്റിൽ പുറത്ത് വിട്ടത്.

തെലുങ്ക് ഇൻഡസ്ട്രിയിൽ രൂപപ്പെടുത്തിയ സിനിമാറ്റിക് യൂണിവേഴ്സായ"ഹിറ്റ് വേഴ്‌സ്" എന്ന വിജയപരമ്പരകൾ തീർത്ത  സൈലേഷ് കൊളാനുവും വെങ്കിടേശും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സൈന്ധവ്. എഫ് 3 യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വിക്ടറി വെങ്കിടേഷ് നിഹാരിക എന്റർടെയ്ൻമെന്റിന്റെ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രവും കൂടിയാണ് സൈന്ധവ്.

ALSO READ : Pathaan Review : രാജാവ് തിരിച്ചുവന്നു, ഇത് പട്ടാഭിഷേകം; പഠാൻ റിവ്യൂ

ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം. വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും സൈന്ധവ്. ഒരു ആക്ഷൻ പശ്ചാത്തലത്തിലുള്ള മാസ്സ് എന്റർടൈനർ ചിത്രം തന്നെയായിരിക്കും സൈന്ധവ് എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചനകൾ.

അഭിനേതാക്കൾ: വെങ്കിടേഷ്
 രചന-സംവിധാനം: സൈലേഷ് കൊളാനു
 നിർമ്മാതാവ്: വെങ്കട്ട് ബോയനപള്ളി
 ബാനർ: നിഹാരിക എന്റർടെയ്ൻമെന്റ്
 പിആർഒ: ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News