Saindhav Movie: വിക്‌ടറി വെങ്കിടേഷിന്റെ ഫാമിലി എന്റർടെയിനർ "സൈന്ധവ്"; റിലീസ് തിയതി പ്രഖ്യാപിച്ചു

ആക്ഷൻ ഫാമിലി എന്റർടെയിനർ പ്രേമികൾക്കായി ഫെസ്റ്റിവൽ സീസണിൽ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്. ജനുവരി 13ന് ചിത്രം റിലീസ് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 12:32 PM IST
  • ജനുവരി 13ന് ചിത്രം റിലീസ് ചെയ്യും.
  • സംക്രാന്തി നാളിന് ഒരു ദിവസം മുൻപാണ് ചിത്രം റിലീസിനെത്തുന്നത്.
  • ബേബി സാറയോടൊപ്പം പോസ്റ്ററിൽ വെങ്കിടേഷിനെ കാണാം.
Saindhav Movie: വിക്‌ടറി വെങ്കിടേഷിന്റെ ഫാമിലി എന്റർടെയിനർ "സൈന്ധവ്"; റിലീസ് തിയതി പ്രഖ്യാപിച്ചു

നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുന്ന ചിത്രമാണ് "സൈന്ധവ്". സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സംക്രാന്തി നാളിൽ തീയേറ്റർ റിലീസിനൊരുങ്ങുകയാണ് ചിത്രം. ആക്ഷൻ ഫാമിലി എന്റർടെയിനർ പ്രേമികൾക്കായി ഫെസ്റ്റിവൽ സീസണിൽ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്. ജനുവരി 13ന് ചിത്രം റിലീസ് ചെയ്യും.

സംക്രാന്തി നാളിന് ഒരു ദിവസം മുൻപാണ് ചിത്രം റിലീസിനെത്തുന്നത്. ബേബി സാറയോടൊപ്പം പോസ്റ്ററിൽ വെങ്കിടേഷിനെ കാണാം. വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് വളരെ മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്.

Also Read: Gadar 2 Ott Release: ബോളിവു‍ഡിൽ ഹിറ്റ് സമ്മാനിച്ച ​'ഗദ്ദർ 2' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മ്യുസിക് - സന്തോഷ് നാരായണൻ, സഹ നിർമാതാവ് - കിഷോർ തല്ലുർ, ക്യാമറ - എസ് മണികണ്ഠൻ, എഡിറ്റർ - ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ - അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ - പ്രവീൺ. പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News