ദേശീയ പുരസ്കാര ജേതാവിന്‍റെ സംവിധാനം; തിരിച്ചറിയാനാകാതെ താരം!!

ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസന്‍ തമിഴില്‍തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Last Updated : Jun 27, 2019, 06:17 PM IST
 ദേശീയ പുരസ്കാര ജേതാവിന്‍റെ സംവിധാനം; തിരിച്ചറിയാനാകാതെ താരം!!

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഓരോ ചിത്രങ്ങളും ഏറെ ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നവരാണ് ആരാധകര്‍. 

സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായി രൂപമാറ്റം നടത്തിയ താരത്തിന്‍റെ പുതിയ ലൂക്കാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

താടിയും മുടിയും നീട്ടിയുളള വിജയ് സേതുപതിയുടെ ക്യാരക്ടര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ദേശീയ പുരസ്‌കാര ജേതാവ് എസ്പി ജ്ഞാനനാദന്‍ സംവിധാനം ചെയ്യുന്ന 'ലാഭം' എന്ന ചിത്രത്തിന് വേണ്ടിയാണ് സേതുപതിയുടെ രൂപമാറ്റം. 

ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസന്‍ തമിഴില്‍തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജഗപതി ബാബു വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

പാക്കിരി എന്ന കര്‍ഷക കൂട്ടായ്മ നേതാവിനെ വിജയ്‌ സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത രൂപങ്ങളിലാണ് താര൦ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഡി ഇമാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

ഇയര്‍ക്കൈ,പേരാണ്‍മൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ് പി ജ്ഞാനനാഥന്‍. 

വിജയ് സേതുപതി, ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'പുറമ്പോക്കു എങ്കിര പൊതുവുടമൈ' എന്നൊരു ചിത്രവും ജ്ഞാനനാഥന്‍ തയാറാക്കിയിരുന്നു.

Trending News