വിനീതും കൈലാഷും ലാൽജോസും ഒന്നിക്കുന്ന ഫാമിലി സെറ്റയർ; ''കുരുവിപാപ്പ"യുടെ പൂജ നടന്നു

ബിസ്മിത് നിലംബൂർ ജാസ്മിൻ ജാസ്സ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച് എന്ന ചിത്രത്തിന് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

Written by - ഹരികൃഷ്ണൻ | Last Updated : Jan 9, 2023, 01:09 PM IST
  • ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസ് ആണ് സഹനിർമ്മാതാക്കൾ
  • ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
 വിനീതും കൈലാഷും ലാൽജോസും ഒന്നിക്കുന്ന ഫാമിലി സെറ്റയർ; ''കുരുവിപാപ്പ"യുടെ പൂജ നടന്നു

സീറോ പ്ലസ് എൻറർടെയിൻമെന്റിന്റെ ബാനറിൽ ബഷീർ കെ.കെ നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, ഷെല്ലി കിഷോർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും എറണാകുളത്ത് നടന്നു. 'കുരുവിപാപ്പ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ളതാണ്. ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസ് ആണ് സഹനിർമ്മാതാക്കൾ.

ബിസ്മിത് നിലംബൂർ ജാസ്മിൻ ജാസ്സ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച് എന്ന ചിത്രത്തിന് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വിനീത്, കൈലാഷ്, ലാൽ ജോസ്, ഷെല്ലി കിഷോർ എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, സന്തോഷ്‌ കീഴാറ്റൂർ, സാജിദ് യാഹിയ, ജോണി ആന്റണി, ബിറ്റോ ഡേവിസ്, കിച്ചു ടെല്ലസ്, പ്രസന്നാ മാസ്റ്റർ, പ്രിയങ്ക, ജീജ സുരേന്ദ്രൻ, മായ വിശ്വനാഥ്, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാർത്തിക് സൂര്യ, സിദ്ധു, നീരവ് മാധവ്, കലാ മാസ്റ്റർ എന്നിവരും അഭിനയിക്കുന്നു.

വിപിൻ മോഹൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News