'വൈറ്റില ജംഗ്ഷൻ വഴിയായതുകൊണ്ട് പുള്ളി വന്നില്ല'; ജോജുവിനെ ട്രോളി ഷറഫുദ്ധീൻ

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിലാണ് ജോജുവിനെ ട്രോളി ഷറഫുദ്ധീൻ എത്തിയത്

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 06:41 PM IST
  • മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രമാണിത്
  • ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രം പൂർത്തിയാക്കിയത്
  • സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം
'വൈറ്റില ജംഗ്ഷൻ വഴിയായതുകൊണ്ട് പുള്ളി വന്നില്ല'; ജോജുവിനെ ട്രോളി ഷറഫുദ്ധീൻ

പുതിയ ചിത്രത്തിൻറെ പ്രമോഷന് അഭിമുഖത്തിന് എത്തിയ ഷറഫുദ്ധീനോട് ജോജു എവിടെ എന്നായിരുന്നു അണിയറ പ്രവർത്തകരുടെ ചോദ്യം.വൈറ്റില ജംഗ്ഷൻ വഴി ആയതു കൊണ്ട് വന്നില്ലെന്നായിരുന്നു ഷറഫുദ്ധീന്റെ മറുപടി. ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് ജോജുവിനെ ട്രോളി ഷറഫുദ്ധീൻ രംഗത്തെത്തിയത്. ജോജു എവിടെ എന്ന ചോദ്യത്തിന് . ഇനി വരികയുമില്ലെന്ന് അടുത്ത് നിന്ന നടൻ നരേൻ പറഞ്ഞതും ചിരി പടർത്തി. കൊച്ചിയിലെ യൂത്ത് കോൺഗ്രസ് സമരവും അതിനിടെയിലേക്കെത്തിയ ജോജുവും വാർത്തകളിലെ മെയിൻ തലക്കെട്ടായിരുന്നു.

ALSO READ: "സിനിമയ്ക്ക് ലാഗുണ്ടെന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരി വരും"; സിനിമയെക്കുറിച്ച് പഠിച്ചിട്ട് റിവ്യൂ ചെയ്യൂവെന്ന് അഞ്ജലി മേനോൻ

ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന അദൃശ്യം നവംബർ 18ന് തിയറ്ററിലെത്തും. കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

ALSO READ : എനിക്ക് എന്റെ നിയമവും എത്തിക്സും; ഇന്റർവ്യൂകളിലെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് വിൻസി അലോഷ്യസ്

മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ - ആതിര ദിൽജിത്ത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News