Biju Kuttan Viral Dance: 'ഝൂമേ ജോ പഠാന്' ചുവടുവെച്ച് ബിജുകുട്ടനും മകളും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Viral Video: മകൾക്കൊപ്പം പുതിയ റീൽ ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ബിജുക്കുട്ടൻ. 'ഝൂമേ ജോ പഠാൻ' എന്ന ​ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 04:47 PM IST
  • ബിജു കുട്ടൻ തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • 'മകൾക്കൊപ്പം പുതിയ റീൽ' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • വളരെ മനോഹരമായിട്ടാണ് ഇരുവരും പാട്ടിന് ചുവടുവെച്ചിരിക്കുന്നത്.
Biju Kuttan Viral Dance: 'ഝൂമേ ജോ പഠാന്' ചുവടുവെച്ച് ബിജുകുട്ടനും മകളും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷാരൂഖ് ഖാന്‍, ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'പഠാന്‍' ഇപ്പോഴും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം ഇതിനോടകം തന്നെ 1000 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു. ചിത്രത്തിലെ 'ഝൂമേ ജോ പഠാന്' എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ​ഗാനത്തിന് നിരവധി പേരാണ് ചുവടുവെച്ച് റീൽസ് ചെയ്തിട്ടുള്ളത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ​ഗാനത്തിന് ചുവടുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ ബിജു കുട്ടനും മകളും 'ഝൂമേ ജോ പഠാന്' ചുവടുവെച്ച് എത്തിയിരിക്കുകയാണ്. 

ബിജു കുട്ടൻ തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മകൾക്കൊപ്പം പുതിയ റീൽ' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ഇരുവരും പാട്ടിന് ചുവടുവെച്ചിരിക്കുന്നത്. അച്ഛനും മകളും അടിപൊളി ഡാൻസ് എന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. നാട്ടു നാട്ടു കൂടി ട്രൈ ചെയ്യൂ എന്നാണ് മറ്റൊരു ഉപയോക്താവ് കമന്റ് ചെയതിരിക്കുന്നത്. 6.9k ആളുകൾ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്. നടനും അവതാരകനുമായ മിഥുൻ രമേശ് ഇരുവരെയും പ്രശംസിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

Also Read: Malaika Arora: 'ഖാൻ' എന്ന പേരിന്റെ പിൻബലം ആവശ്യമില്ല; സ്വന്തം കാലിൽ നിൽക്കുന്നതാണ് സന്തോഷമെന്നും മലൈക അറോറ

ഇതിന് മുൻപും ബിജുക്കുട്ടനും മകളും ചേർന്ന് വൈറൽ ​ഗാനങ്ങൾ ചുവടുവെച്ച് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ” ദി വാരിയർ” എന്ന തമിഴ് ചിത്രത്തിലെ വൈറൽ ഗാനങ്ങളിൽ ഒന്നായ ബുള്ളറ്റ് സോങ്ങിന് ഇരുവരും നൃത്തം ചെയ്തത് വൈറലായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയിരുന്നു. അച്ഛന്റെയും മകളുടെയും നൃത്തത്തെ പ്രശംസിച്ച് നിരവധി പേർ അന്നും എത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News