Kannappa Teaser: വിഷ്ണു മഞ്ചു ചിത്രം 'കണ്ണപ്പ'; ടീസർ റിലീസായി

നിർമാതാവ് മോഹൻ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ "എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരാനുഭവമാകും. ഇതൊരു ഭക്തി ചിത്രം മാത്രമല്ല. ചിത്രത്തിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ത്യയിൽ തന്നെ പ്രഗത്ഭരായ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 07:26 PM IST
  • നായകൻ വിഷ്‌ണു മഞ്ചുവിന്റെ വാക്കുകൾ " ആദ്യ നാൾ മുതൽ ഇന്ന് വരെ കണ്ണപ്പ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.
  • 2014 മുതൽ കണ്ണപ്പ എന്ന സിനിമയുടെ യാത്ര ഞങ്ങൾ തുടങ്ങി. കഴിഞ്ഞ വർഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയത്.
Kannappa Teaser: വിഷ്ണു മഞ്ചു ചിത്രം 'കണ്ണപ്പ'; ടീസർ റിലീസായി

എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവഹിക്കുന്ന വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യുടെ ടീസർ റിലീസായി. മോഹൻ ലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ. ചിത്രത്തിന്റെ ടീസർ ലോഞ്ച് ഇവന്റ് ഗംഭീരമായി നടന്നു.

നിർമാതാവ് മോഹൻ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ "എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരാനുഭവമാകും. ഇതൊരു ഭക്തി ചിത്രം മാത്രമല്ല. ചിത്രത്തിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ത്യയിൽ തന്നെ പ്രഗത്ഭരായ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ടാവണം". 

നായകൻ വിഷ്‌ണു മഞ്ചുവിന്റെ വാക്കുകൾ " ആദ്യ നാൾ മുതൽ ഇന്ന് വരെ കണ്ണപ്പ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. 2014 മുതൽ കണ്ണപ്പ എന്ന സിനിമയുടെ യാത്ര ഞങ്ങൾ തുടങ്ങി. കഴിഞ്ഞ വർഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയത്. കണ്ണപ്പ എന്റെ കുട്ടിയെ പോലെയാണ്. ജൂലൈ മുതൽ എല്ലാ തിങ്കളാഴ്ചയും കണപ്പയുടെ അപ്‌ഡേറ്റുകൾ ഞങ്ങൾ പുറത്തുവിടും.  എല്ലാവർക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു".

സംവിധായകൻ മുകേഷ് കുമാർ സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ "എന്റെ ശക്തി എന്റെ അഭിനേതാക്കളാണ്. വിഷ്ണു സർ, ശരത് കുമാർ സർ, മോഹൻ ബാബു സർ തുടങ്ങിയവർ അത്രയും ആത്മാർത്ഥതയോടെ ചിത്രത്തിൽ ജോലി ചെയ്തു. എന്റെ പ്രതീക്ഷകൾക്കപ്പുറം താരങ്ങൾ അഭിനയിച്ചു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം." പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News