Vivaaha Aavaahanam Movie: "നീലാകാശം പോലെ"; വിവാഹ ആവാഹനത്തിലെ മനോഹരമായ പ്രണയഗാനമെത്തി

വിനു തോമസ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ബികെ ഹരിനാരായണൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നജീം ഹർഷാദും നിത്യ മേമനും ചേർന്നാണ്.  

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 11:58 AM IST
    നീലാകാശം പോലെയെന്ന പ്രണയ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
    വിനു തോമസ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ബികെ ഹരിനാരായണൻ ആണ്.
    ഗാനം ആലപിച്ചിരിക്കുന്നത് നജീം ഹർഷാദും നിത്യ മേമനും ചേർന്നാണ്.
    സാജൻ ആലുംമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Vivaaha Aavaahanam Movie:  "നീലാകാശം പോലെ";  വിവാഹ ആവാഹനത്തിലെ മനോഹരമായ പ്രണയഗാനമെത്തി

നിരഞ്‍ജൻ മണിയൻ പിള്ള രാജു നായകനായി എത്തുന്ന പുതിയ ചിത്രം വിവാഹ ആവാഹനത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. നീലാകാശം പോലെയെന്ന പ്രണയ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിനു തോമസ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ബികെ ഹരിനാരായണൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നജീം ഹർഷാദും നിത്യ മേമനും ചേർന്നാണ്.  സാമൂഹിക ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വിവാഹ ആവാഹനം. സാജൻ ആലുംമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വിവാഹ ആവാഹനം. 

ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിൽ അജു വർഗീസും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗുപ്‍തേട്ടൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്. അജു വർഗീസിനെ വളരെ വേറിട്ട വേഷത്തിൽ ചിത്രത്തിൽ കാണാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു അസാധാരണ വിവാഹം എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രമാണ്  വിവാഹ ആവാഹനം. ചിത്രത്തിൽ അരുൺ എന്ന കഥാപാത്രമായിട്ടാണ് നിരഞ്ജ് എത്തുന്നത്.

ALSO READ: Vivaaha Aavaahanam Movie: പുത്തൻ സ്റ്റൈലിൽ ഗുപ്‍തേട്ടനായി അജു വര്‍ഗീസ്; വിവാഹ ആവാഹനത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

നിരഞ്ജ് മണിയൻ പിള്ള രാജു, അജു വർഗീസ് എന്നിവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. യഥാർത്ഥ സംഭവങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായിക. 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിന് ശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവാഹ ആവാഹനം. 

സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  പ്രേക്ഷകർ പ്രതീക്ഷ നൽകികൊണ്ട് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് വിവാഹ ആവാഹനം. 

അതേസമയം നിരഞ്ജിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന മറ്റൊരു ചിത്രമാണ് ത്രയം.  ചിത്രത്തിൽ നിരഞ്ജ് എത്തുന്ന  എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം പുറത്തുവിട്ടിരുന്നു.  നിരഞ്ജന അനൂപും  നിരഞ്ജന്‍ മണിയന്‍പിള്ള രാജുവും ഒന്നിച്ചുള്ള സ്റ്റീലിസിനൊപ്പമാണ് ഗാനം പുറത്ത് വിട്ടത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് വിനായക അജിത് ആണ്. 

നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിയോ നോയർ ജോണറില്‍ വരുന്ന ചിത്രമാണ് ത്രയം. ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു എന്നിവരെ കൂടാതെ  ഡെയ്ന്‍ ഡെവി, സ്രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ  വര്‍മ‌,  പ്രീതി, ശ്രീജിത്ത് രാവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവറം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News