Waltair Veerayya: ചിരഞ്ജീവി ചിത്രം വാള്‍ട്ടര്‍ വീരയ്യയുടെ ടൈറ്റിൽ ട്രാക്ക് എത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

Waltair Veerayya Title Track : ചന്ദ്രബോസ് വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണി, പവിത്ര ചാരി എന്നിവർ ചേർന്നാണ്.  ചിത്രം  ജനുവരി 13ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 12:42 PM IST
  • ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ചന്ദ്രബോസ് വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണി, പവിത്ര ചാരി എന്നിവർ ചേർന്നാണ്.
  • ചിത്രം ജനുവരി 13ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
  • രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു
 Waltair Veerayya: ചിരഞ്ജീവി ചിത്രം വാള്‍ട്ടര്‍ വീരയ്യയുടെ ടൈറ്റിൽ ട്രാക്ക് എത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

തെലുങ്ക് മെഗാസ്റ്റാർ ചിരിഞ്ജീവി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാള്‍ട്ടര്‍ വീരയ്യയുടെ ടൈറ്റിൽ ട്രാക്ക് പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ചന്ദ്രബോസ് വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണി, പവിത്ര ചാരി എന്നിവർ ചേർന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം  ജനുവരി 13ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാൾട്ടർ വീരയ്യ.

ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നുവ്വു സീത വയ്ത്തേ എന്ന് തുടങ്ങുന്ന ​ഗാനം റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദാണ് ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തത്. ശ്രുതി ഹാസൻ ആണ് നായിക. പുഷ്പ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് വാർട്ടയർ വീരയ്യ നിർമിക്കുന്നത്. സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നറാണ് വാൾട്ടയർ വീരയ്യ. 

ALSO READ: Waltair Veerayya: റൊമാന്റിക് സോങ്ങുമായി ചിരഞ്ജീവിയും ശ്രുതി ഹസനും; 'വാള്‍ട്ടര്‍ വീരയ്യ'യിലെ ലിറിക്കൽ ​ഗാനം

രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജി കെ മോഹൻ ആണ്. ആർതർ എ വിൽസൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നിരഞ്ജൻ ദേവരാമൻ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു. അടുത്ത വർഷം ജനുവരി 13-ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സംഗീത സംവിധായകൻ: ദേവി പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി. രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി കുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News