Zee Keralam: 'കൈയെത്തും ദൂരത്ത്' അഞ്ഞൂറിന്റെ നിറവില്‍, ജനപ്രീതിയിൽ ഏറെ മുമ്പിൽ

കൈയെത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 02:49 PM IST
  • കൈയെത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്
  • വൈഷ്ണവി സായ്കുമാര്‍, സജേഷ് നമ്പ്യാര്‍ ,കൃഷ്ണപ്രിയ, ലാവണ്യ, ശരണ്‍, ആനന്ദ് തുടങ്ങിയവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്
  • മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന 'കൈയെത്തും ദൂരത്ത്' പരമ്പര കേരളത്തിലെത്തന്നെ മികച്ച ജനപ്രിയ സീരിയലുകളിലൊന്നാണ്
 Zee Keralam: 'കൈയെത്തും ദൂരത്ത്' അഞ്ഞൂറിന്റെ നിറവില്‍, ജനപ്രീതിയിൽ ഏറെ മുമ്പിൽ

കൊച്ചി: പുത്തന്‍ ആശയങ്ങള്‍കൊണ്ട് ആസ്വാദക പ്രീതി നേടിയ മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്യുന്ന 'കൈയെത്തും ദൂരത്ത്' പരമ്പര 500 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ നിറസാന്നിധ്യമായ കൈയെത്തും ദൂരത്ത് പുത്തന്‍ ആഖ്യാനശൈലി കൊണ്ടും വേറിട്ടുനില്‍ക്കുന്നു.

കൈയെത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. കുടുംബങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചകൾക്കിടയിലും തങ്ങളുടെ പ്രണയ സാഫല്യത്തിനായി പോരാടിയ ആദിയും തുളസിയും വിവാഹത്തിനു ശേഷം നേരിടുന്ന പ്രതിസന്ധികളും അതിനിടെ ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയാണ് ഇപ്പോൾ ഓരോ എപ്പിസോഡിലും.

Read Also: 'എരിവും പുളിയും' 'ഉപ്പും മുളകും' ഒരേ പ്രമേയത്തിലുള്ള പരമ്പരകൾ മാത്രമാണ്; സീ കേരളത്തിന്റെ പരമ്പരക്കെതിരെയുള്ള ഫ്ളവേഴ്സിന്റെ പരാതി ഹൈക്കോടതി തള്ളി

വൈഷ്ണവി സായ്കുമാര്‍, സജേഷ് നമ്പ്യാര്‍ ,കൃഷ്ണപ്രിയ, ലാവണ്യ, ശരണ്‍, ആനന്ദ് തുടങ്ങിയവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന 'കൈയെത്തും ദൂരത്ത്' പരമ്പര കേരളത്തിലെത്തന്നെ മികച്ച ജനപ്രിയ സീരിയലുകളിലൊന്നാണ്. നവീന ആശയങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന സീ കേരളം വേറിട്ട ഒട്ടനവധി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച 'കൈയെത്തും ദൂരത്ത്' പരമ്പര എല്ലാ ദിവസവും വൈകിട്ട് 6.30ന് ആണ് സംപ്രേഷണം ചെയ്യുന്നത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News