Joju George: വീണ്ടും ഒരു ഇടവേള ആവശ്യമാണ്; ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് ജോജു ജോർജ്

വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണങ്ങള്‍ നേരിടുന്നതിനാൽ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് ജോജു ജോർജ്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 05:26 PM IST
  • ഇരട്ട എന്ന ചിത്രത്തോടെ വീണ്ടും സജീവമാകാൻ തയാറെടുക്കുകയായിരുന്നു.
  • എന്നാൽ ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങളിലേക്ക് തന്നെ വീണ്ടും വലിച്ചിഴയ്ക്കുകയാണെന്നും, അത് അത്ര സുഖകരമായ കാര്യമല്ലെന്നും താരം പറയുന്നു.
  • കരിയറിൽ വലിയ സ്ട്ര​ഗിളിലൂടെയാണ് പോകുന്നതെന്നും ഇതിൽ സഹായിക്കണ്ട മറിച്ച് ഉപ​ദ്രവിക്കാതിരുന്നാൽ മതിയെന്നും ജോജു കൂട്ടിച്ചേർത്തു.
Joju George: വീണ്ടും ഒരു ഇടവേള ആവശ്യമാണ്; ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് ജോജു ജോർജ്

വ്യത്യസ്തമായ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷക മനസിൽ വളരെ വേ​ഗം സ്ഥാനം പിടിച്ചൊരു നടനാണ് ജോജു ജോർജ്. ചെയ്യുന്ന വേഷങ്ങൾ അതി​ഗംഭീരമാക്കുന്ന നടൻ കൂടിയാണ് ജോജു. ഇരട്ട എന്ന ചിത്രമാണ് ജോജുവിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞും സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്നും പറഞ്ഞ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജോജു. 

വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണങ്ങള്‍ നേരിടുന്നതിനാൽ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്നാണ് ജോജു പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ഇരട്ട എന്ന ചിത്രത്തിന് നൽകിയ അഭിപ്രായങ്ങൾക്ക് നന്ദി. ഒരു കലാകാരനെന്ന നിലയില്‍ എന്നെ അംഗീകരിച്ചവര്‍ക്ക് നന്ദി. വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണങ്ങള്‍ നേരിടുന്നതു മൂലം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണ്. ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം സിനിമ കരിയറിൽ ശ്രദ്ധകേന്ദ്രീകരിക്കും. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by JOJU (@jojugeorgeactorofficial)

ഇതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും. എല്ലാ സിനിമകളെയും പിന്തുണയ്ക്കണമെന്നും ജോജു പറഞ്ഞു. ഇരട്ട എന്ന ചിത്രത്തോടെ വീണ്ടും സജീവമാകാൻ തയാറെടുക്കുകയായിരുന്നു. എന്നാൽ ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങളിലേക്ക് തന്നെ വീണ്ടും വലിച്ചിഴയ്ക്കുകയാണെന്നും, അത് അത്ര സുഖകരമായ കാര്യമല്ലെന്നും താരം പറയുന്നു. കരിയറിൽ വലിയ സ്ട്ര​ഗിളിലൂടെയാണ് പോകുന്നതെന്നും ഇതിൽ സഹായിക്കണ്ട മറിച്ച് ഉപ​ദ്രവിക്കാതിരുന്നാൽ മതിയെന്നും ജോജു കൂട്ടിച്ചേർത്തു. 

ഇരട്ടയുടെ പ്രമോഷന്‍റെ ഭാഗമായി അടുത്തിടെ സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുബായില്‍ ജോജു എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലെ സിനിമാ റിവ്യൂസിനെ ജോജു വിമര്‍ശിച്ചിരുന്നു. സിനിമ ഒരുപാടുപേരുടെ ജീവിതമാണെന്നും അത് വെച്ച് കളിക്കരുതെന്നും സിനിമ മോശമാണെങ്കില്‍ അങ്ങനെ പറയാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ടെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News