അബുദാബിയിലെ ക്ഷേത്രത്തിൽ നിന്ന് അയച്ച ഓക്സിജന്റെയും മരുന്നുകളും ഇന്ത്യയിൽ എത്തി

യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ് ബിഎപിഎസ് ഹിന്ദു ക്ഷേത്രം. രണ്ടാം കോവിഡ് തരംഗത്തിൽ തകർന്നടിഞ്ഞ ആരോഗ്യ മേഖലയ്ക്കായി ആദ്യ ഘട്ടം എന്നോണം ഓക്സിജൻ കസൻട്രേറ്ററും, സിലിണ്ടറുകളും ടാങ്കുൾക്കൊപ്പം കോവിഡ് ചികിത്സക്കാവശ്യമായിട്ടുള്ള മെഡിക്കൽ സാമഗ്രികളും ആദ്യ ഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 7, 2021, 09:56 PM IST
  • ബിഎപിഎസിലെ 25 സന്നദ്ധ പ്രവർത്തകരും ഇന്ത്യയിൽ നിന്നുള്ള ആയിരത്തോളം സന്നദ്ധ പ്രവർത്തകരുമാണ് സഹായമെത്തിക്കുന്നതിന് മുൻകൈ എടുത്തിരിക്കുന്നത്.
  • വരും ആഴ്ചകളിൽ ഇന്ത്യയിലേക്കുള്ള സഹായങ്ങൾ വർധിപ്പിക്കുമെന്ന് ക്ഷേത്രം അധികാരികൾ അറിയിച്ചു.
  • അബുദാബിയിൽ നിന്ന് അയച്ച ആദ്യ ക്രൈയോജിനിക്ക് ടാങ്ക് ഇന്ന് വെള്ളിയാഴ്ച ഇന്ത്യയിൽ എത്തി.
  • സർക്കാരിന്റെയും ഗുജറാത്തിലെ വിവിധ സർക്കാർ ഇതര ആശുപത്രികളിലുമായി 44 മെട്രിക് ടൺ ഓക്സിജനുകളാണ് എത്തിച്ചരിക്കുന്നത്.
അബുദാബിയിലെ ക്ഷേത്രത്തിൽ നിന്ന്  അയച്ച ഓക്സിജന്റെയും മരുന്നുകളും ഇന്ത്യയിൽ എത്തി

Abu Dhabi : ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾക്ക് സഹായവുമായി അബുദാബിയിലെ ഹിന്ദു ക്ഷേത്രം. ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിൽ (BAPS Hindu Mandir) നിന്ന് അയച്ച് ഓക്സിജനും കോവിഡ് ചികിത്സക്കായിട്ടുള്ള മെഡിക്കൽ ആദ്യ ഘട്ട ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചു.

യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ് ബിഎപിഎസ് ഹിന്ദു ക്ഷേത്രം. രണ്ടാം കോവിഡ് തരംഗത്തിൽ തകർന്നടിഞ്ഞ ആരോഗ്യ മേഖലയ്ക്കായി ആദ്യ ഘട്ടം എന്നോണം ഓക്സിജൻ കസൻട്രേറ്ററും, സിലിണ്ടറുകളും ടാങ്കുൾക്കൊപ്പം കോവിഡ് ചികിത്സക്കാവശ്യമായിട്ടുള്ള മെഡിക്കൽ സാമഗ്രികളും ആദ്യ ഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്.

ALSO READ : Covid നിയന്ത്രണങ്ങൾ കുറയുന്നു; അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുമായി സൗദി അറേബ്യ

ബിഎപിഎസിലെ 25 സന്നദ്ധ പ്രവർത്തകരും ഇന്ത്യയിൽ നിന്നുള്ള ആയിരത്തോളം സന്നദ്ധ പ്രവർത്തകരുമാണ് സഹായമെത്തിക്കുന്നതിന് മുൻകൈ എടുത്തിരിക്കുന്നത്. വരും ആഴ്ചകളിൽ ഇന്ത്യയിലേക്കുള്ള സഹായങ്ങൾ വർധിപ്പിക്കുമെന്ന് ക്ഷേത്രം അധികാരികൾ അറിയിച്ചു.

അബുദാബിയിൽ നിന്ന് അയച്ച ആദ്യ ക്രൈയോജിനിക്ക് ടാങ്ക് ഇന്ന് വെള്ളിയാഴ്ച ഇന്ത്യയിൽ എത്തി. സർക്കാരിന്റെയും ഗുജറാത്തിലെ വിവിധ സർക്കാർ ഇതര ആശുപത്രികളിലുമായി 44 മെട്രിക് ടൺ ഓക്സിജനുകളാണ് എത്തിച്ചരിക്കുന്നത്.

ALSO READ : UAE Travel Ban : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് UAE അനിശ്ചിതക്കാലത്തേക്കായി വിലക്ക് നീട്ടി, നിലവിൽ മെയ് 14 വരെയാണ് യാത്ര വിലക്ക്

ട്രാൻസ് വേൾഡ് എന്ന് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വരുന്ന ആഴ്ചകളിൽ 440 മെട്രിക് ടൺ ഓക്സിജനുകൾ ഇന്ത്യയിൽ എത്തിക്കാനാണ് ക്ഷേത്രത്തിന്റെ ഭാരവാഹികൾ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ദുബായ് ആസ്ഥാനമായി പ്രർത്തിക്കുന്ന ഗ്ലോബൽ ഗ്യാസ്ല ഗ്രൂപ്പ് നൽകുന്ന 16,000 ഓക്സജൻ നിറച്ച് സിലണ്ടറുകളും ആയിരം കൺസെൻട്രേറ്ററുകളും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.

ALSO READ : Stay Strong India- ഇന്ത്യക്ക് പൂർണ പിന്തുണയുമായി ദുബായ്

ബിഎപിഎസിന്റെ കീഴിലുള്ള ആശുപത്രികളിലായ മറ്റ് കോവിഡ് ചികിത്സ കേന്ദ്രങ്ങളുമായി കഴിന്ന നാലായിരത്തോളം കോവിഡ് രോഗികളുടെ ചികിത്സ സഹയവും എത്തിച്ചു എന്ന് ക്ഷേത്രത്തിന്റെ ചെയർമാൻ അശേക് കൊട്ടെച്ചാ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News