ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ അറബ് മേഖലയിൽ ബെഹ്റിൻ ഒന്നാമത്

അറബ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ബെഹ്റിൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ബെഹ്റന് 21ാം സ്ഥാനവുമാണുള്ളത്. ജിസിസിയിലെ നാല് രാജ്യങ്ങൾ പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. യുഎഇ ബഹ്റിന് തൊട്ടുപിന്നാലെ 24ാമത് ആയി ഉണ്ട്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Mar 22, 2022, 07:51 PM IST
  • ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ 21ാം സ്ഥാനമുണ്ട് ബെഹ്റിന്.
  • ജിസിസിയിൽ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമായും ആഗോളതലത്തിൽ 24-ാം സ്ഥാനത്തുമുള്ള യുഎഇയാണ് ബഹ്‌റൈന് തൊട്ടുപിന്നിൽ.
  • ലോക രാജ്യങ്ങളെ സന്തോഷത്തിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ ഉൾപ്പെടുത്തി തുടങ്ങിയിട്ട് 10 വർഷമായി.
ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ അറബ് മേഖലയിൽ ബെഹ്റിൻ ഒന്നാമത്

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ അറബ് ലോകത്തിൽ ഒന്നാമതായിരിക്കുകയാണ് ബെഹ്റിൻ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ 21ാം സ്ഥാനമുണ്ട് ബെഹ്റിന്. ഓരോ വർഷവും ലോകത്തെ 156 രാജ്യങ്ങളുടെ സന്തോഷ സൂചികകൾ അളക്കുന്ന യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 പ്രകാരം ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ (ജിസിസി) നാല് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. 

ജിസിസിയിൽ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമായും ആഗോളതലത്തിൽ 24-ാം സ്ഥാനത്തുമുള്ള യുഎഇയാണ് ബഹ്‌റൈന് തൊട്ടുപിന്നിൽ. സൗദി അറേബ്യ ജിസിസി രാജ്യങ്ങളിൽ മൂന്നാം സ്ഥാനവും ലോകത്ത് 25-ാം സ്ഥാനവും നേടിയപ്പോൾ, കുവൈത്ത് ജിസിസി രാജ്യങ്ങളിൽ നാലാം സ്ഥാനവും ലോകത്തെ 156 രാജ്യങ്ങളുടെ പട്ടികയിൽ 50-ാം സ്ഥാനവും നേടി.

Read Also: സൗദി ജയിലിൽ എത്ര മലയാളികൾ? ചോദിക്കണ്ട...നോർക്കയ്ക്കറിയില്ല...

തുടർച്ചയായ അഞ്ചാം വർഷവും ലോകത്തിന്റെ സന്തോഷ കിരീടമണിഞ്ഞത് ഫിൻലൻഡാണ്. അന്താരാഷ്ട്ര സന്തോഷ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്. ലോക രാജ്യങ്ങളെ സന്തോഷത്തിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ ഉൾപ്പെടുത്തി തുടങ്ങിയിട്ട് 10 വർഷമായി. ആഗോള സർവേ ഡാറ്റയും ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തികവും സാമൂഹികവുമായ ഡാറ്റയും ഉപയോഗിച്ച് ആളുകളുടെ സന്തോഷത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് പട്ടികയിലൂടെ കണക്കാക്കുന്നത്.

ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഐസ് ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, സ്വീഡന്‍, നോര്‍വെ, ഇസ്രയേല്‍, ന്യൂസിലാന്‍ഡ് എന്നിവരാണ് സന്തോഷ സൂചികയിലെ ആദ്യ പത്ത് രാജ്യങ്ങൾ. 
അതേസമയം 146 രാജ്യങ്ങളുടെ പട്ടികയിൽ 136ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പാകിസ്ഥാനും നേപ്പാളിലും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. അവസാന സ്ഥാനം അഫ്ഗാനിസ്ഥാനാണ്. 

Trending News